Follow KVARTHA on Google news Follow Us!
ad

Arrested | 'മയക്കുമരുന്ന് ലഹരിയില്‍ ട്രെയിനില്‍ യാത്രക്കാരന്റെ പരാക്രമം, ശുചിമുറിയുടെ ഗ്ലാസ് തകര്‍ത്തു'; ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു

കുര്‍ള - തിരുവനന്തപുരം എക്സ്പ്രസിലാണ് സംഭവം Arrested, Train, Crime, RPF, കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) മയക്കുമരുന്ന് ലഹരിയില്‍ ട്രെയിനില്‍ യാത്രക്കാരന്റെ പരാക്രമം. ട്രെയിനിന്റെ ശുചിമുറിയുടെ ഗ്ലാസ് അടിച്ച് തകര്‍ത്തതായും പരാതി. സംഭവത്തില്‍ കര്‍ണാടക സ്വദേശി സൈമണ്‍ ലീമ എന്നയാളെ കണ്ണൂരില്‍ ആര്‍പിഎഫ് സംഘം പിടികൂടി. കുര്‍ള - തിരുവനന്തപുരം എക്സ്പ്രസില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കണ്ണൂരിലെത്തിയപ്പോഴാണ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.
        
Arrested, Train, Crime, RPF, Kerala News, Kannur News, Drugs, Passenger held for attacking in the train.

ആര്‍പിഎഫ് എസ് ഐ കെ വി മനോജ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പി ഗോപാലകൃഷ്ണന്‍, പി ശശിധരന്‍, കോണ്‍സ്റ്റബിള്‍ കെ പി ഹരീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

Keywords: Arrested, Train, Crime, RPF, Kerala News, Kannur News, Drugs, Passenger held for attacking in the train.
< !- START disable copy paste -->

Post a Comment