Follow KVARTHA on Google news Follow Us!
ad

Arrested | ബെംഗ്‌ളൂറില്‍ മലയാളി യുവാവിനെ കുത്തിക്കൊന്നെന്ന കേസ്; കൂടെ താമസിച്ച കര്‍ണാടക സ്വദേശിനിയായ യുവതി അറസ്റ്റില്‍

'അടുക്കളയിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് കുത്തി' Panoor Native, Jabir, Murder Case, Woman, Bengaluru News, Arrested
കണ്ണൂര്‍: (www.kvartha.com) ബെംഗ്‌ളൂറു ഹുളിമാവില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയായ യുവതി അറസ്റ്റില്‍. പാനൂര്‍ അണിയാരം സ്വദേശിയായ മൊബൈല്‍ ടെക്നീഷ്യനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഒപ്പം ഫ്ളാറ്റില്‍ താമസിച്ചിരുന്ന യുവതി അറസ്റ്റിലായത്. ബെലഗാവി സ്വദേശിനിയായ രേഖയെന്ന രേണുകയാണ് (34) അറസ്റ്റിലായത്. 

പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട പാനൂര്‍ അണിയാരം സ്വദേശിയായ ജാവേദിനൊപ്പം ഏതാനും ദിവസങ്ങളായി രേണുകയും ഹൂളിമാവിലെ ഫ്ളാറ്റില്‍ ഒന്നിച്ചുതാമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ പ്രകോപിതയായ രേണുക ജാവേദിനെ അടുക്കളയിലുണ്ടായിരുന്ന കറിക്കത്തിക്കൊണ്ടു കുത്തിപരുക്കേല്‍പ്പിക്കുകയുമായിരുന്നു.

നെഞ്ചിന് ആഴത്തിലുളള കുത്തേറ്റ ജാവേദിനെ പിന്നീട് രേണുക തന്നെയാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗ്‌ളൂറു നഗരത്തില്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്. 

നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നേരത്തെ ചില കേസുകളില്‍ പ്രതിയാണ് രേണുക. ആഡംബര ഹോടെലുകളില്‍ താമസിച്ചശേഷം പണം നല്‍കാതെ പോകുന്നത് ഇവരുടെ പതിവാണ്. പണം നല്‍കാതെ പോകുന്നത് ചോദ്യം ചെയ്യുന്ന ജീവനക്കാരെ ആക്രമിച്ചതിനാണ് ഇവര്‍ക്കെതിരെയുളള ഭൂരിഭാഗം കേസുകളും.  

മൈക്രോ ലേ ഔട്, കോറ മംഗല പൊലീസ് സ്റ്റേഷനുകളില്‍ രേണുകയുടെ പേരില്‍ കേസുകളുണ്ട്. യുവതി ബെംഗ്‌ളൂറു കേന്ദ്രീകരിച്ച് ലഹരിപാര്‍ടികള്‍ നടത്തി വന്നിരുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

News, Kerala, Kerala-News, Crime, Crime-News, Panoor Native, Jabir, Murder Case, Woman, Arrested, Bengaluru News, Panoor native Jabir murder case; Woman arrested.


Keywords: News, Kerala, Kerala-News, Crime, Crime-News, Panoor Native, Jabir, Murder Case, Woman, Arrested, Bengaluru News, Panoor native Jabir murder case; Woman arrested.

Post a Comment