Follow KVARTHA on Google news Follow Us!
ad

Accidental Death | കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം

മൃഗത്തിന്റെ രോമം വാഹനത്തില്‍നിന്നും ലഭിച്ചതായി പൊലീസ് Accident, Man, Died, Palakkad News, Jumped, Wild Boar, Scooter, Road, Mannarkkad News
പാലക്കാട്: (KVARTHA) കാട്ടുപന്നി കുറുകെ ചാടി സ്‌കൂടര്‍ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങയിലാണ് അപകടം നടന്നത്. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍ നെച്ചി വീട്ടില്‍ സൈനുദ്ദീനാണു (47) മരിച്ചത്. ബുധനാഴ്ച (27.09.2023) രാവിലെ ആറുമണിയോടെ വേങ്ങ സിഎച് ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം.

സ്‌കൂടറില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സൈനുദ്ദീനെ ഓടികൂടിയ പ്രദേശവാസികള്‍ ചേര്‍ന്ന് വട്ടമ്പലം ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നു ഇവര്‍ പറഞ്ഞു. സ്‌കൂടറില്‍ നിന്നു പന്നിയുടേതെന്ന് കരുതുന്ന രോമം ലഭിച്ചതായി സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.






Keywords: News, Kerala, Kerala-News, Accident-News, Palakkad-News, Accident, Man, Died, Palakkad News, Jumped, Wild Boar, Scooter, Road, Palakkad: Man died after wild boar jumped over Scooter.

Post a Comment