Follow KVARTHA on Google news Follow Us!
ad

Dead Body | പാലക്കാട് യുവാക്കളുടെ മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ടെന്ന സംഭവത്തില്‍ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത്; മരണ കാരണം വൈദ്യുതാഘാതം

കൊലപാതകമെന്ന സംശയം ജനിപ്പിച്ചിരുന്നു Karinkarappully Murder Case, Police, Postmortem Report, Dead Body, Kerala News
പാലക്കാട്: (www.kvartha.com) പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. ശരീരത്തില്‍ മരണകാരണമായ മറ്റ് മുറിവുകളില്ലെന്നും റിപോര്‍ടില്‍ പറയുന്നു.

ഷിജിത്ത്, സതീഷ് എന്നീ യുവാക്കളുടേതാണ് പാടത്ത് കണ്ടെത്തിയ മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലമുടമ അനന്തന്‍ പന്നിക്ക് വെച്ച കെണിയില്‍ പെട്ടാണ് യുവാക്കള്‍ മരിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഇയാള്‍ വയര്‍ കീറിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും പൊലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് യുവാക്കളുടെ വയര്‍ കീറിയത്.

Palakkad Karinkarappully murder case; Postmortem report out, Palakkad, News, Karinkarappully Murder Case, Police, Postmortem Report, Dead Body, Probe, Knife, Clash, Complaint, Kerala News


 സംഭവ ശേഷം വീട്ടിലെ ഫ്രിഡ്ജിനകത്താണ് കത്തി സൂക്ഷിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. പന്നിക്ക് കെണി വയ്ക്കാന്‍ വീട്ടിലെ മോടോര്‍ ഷെഡില്‍ നിന്നാണ് അനന്തന്‍ വൈദ്യുതി എടുത്തത്. ഏകദേശം 200 മീറ്റര്‍ വൈദ്യുതി കമ്പി വലിച്ച് കെണിവച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ ഞായാറാഴ്ച പാലക്കാട് കൊട്ടേക്കാട് എന്ന സ്ഥലത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേരെ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. പൊലീസില്‍ നിന്നും ഒളിച്ച് താമസിക്കുന്നതിന് വേണ്ടിയാണ് ഷിജിത്തും മറ്റ് രണ്ട് പേരും സുഹൃത്തായ സതീഷിന്റെ കരിങ്കരപ്പുള്ളിയിലെ ബന്ധുവീട്ടിലെത്തിയത്. ഇവിടെയും പൊലീസ് അന്വേഷിച്ചെത്തിയതോടെ നാല് പേരും തൊട്ടടുത്തുള്ള പാടത്തേക്കോടി. ഷിജിത്തും സതീഷും ഒരു വഴിക്കും ഒപ്പമുണ്ടായിരുന്ന അഭിയും അജിത്തും മറ്റൊരു വഴിക്കുമായിരുന്നു ഓടിയത്.

പിറ്റേന്ന് രാവിലെ സതീഷിന്റെ അമ്മ മകനെ കാണാനില്ലെന്ന പരാതിയുമായി കസബ സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ അവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിയും അജിത്തും പൊലീസില്‍ കീഴടങ്ങി. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചിലാരംഭിച്ചു. ഈ അന്വേഷണത്തിലാണ് അവസാനമായി ഇവരെ കണ്ടത് കരിങ്കരപ്പുള്ളിക്കടുത്തുള്ള അമ്പലപ്പറമ്പിലാണെന്ന് മനസ്സിലായത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാടത്ത് കുഴിച്ചിട്ട നിലയില്‍ ഷിജിത്തിന്റെയും സതീഷിന്റെയും മൃതശരീരങ്ങള്‍ കണ്ടെത്തിയത്. 70 സെന്റിമീറ്റര്‍ ആഴത്തിലെടുത്ത കുഴിയില്‍ ഒന്നിന് മുകളില്‍ ഒന്നായി ചവിട്ടിത്താഴ്ത്തിയ രണ്ട് മൃതദേഹങ്ങളുടേയും വയറ് കീറിയ നിലയിലായിരുന്നു. ഇത് കൊലപാതകമെന്ന സംശയം ജനിപ്പിച്ചിരുന്നു.

Keywords: Palakkad Karinkarappully murder case; Postmortem report out, Palakkad, News, Karinkarappully Murder Case, Police, Postmortem Report, Dead Body, Probe, Knife, Clash, Complaint, Kerala News.

Post a Comment