Follow KVARTHA on Google news Follow Us!
ad

Tragic Death | റോഡരികിലെ മതിലിടിഞ്ഞ് ദേഹത്തേക്ക് പതിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

അപകടം മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല്‍ കൊടുക്കാനായി പോകുമ്പോള്‍ Palakkad News, Child Died, Toddler, Accident, Wall, Fell Over Body
പാലക്കാട്: (KVARTHA) മുതലമടയില്‍ റോഡരികിലെ മതിലിടിഞ്ഞ് ദേഹത്തേക്ക് പതിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വില്‍സണ്‍ -ഗീതു ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വേദവ് ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല്‍ കൊടുക്കാനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്.

അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുത്തച്ഛന്‍ വേലായുധന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സഹോദരി വേദ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, മതില്‍ക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

 

Keywords: News, Kerala, Kerala-News, Regional-News, Accident-News, Palakkad News, Child Died, Toddler, Accident, Wall, Fell Over Body, Palakkad: Child died after wall fell over body.

Post a Comment