Follow KVARTHA on Google news Follow Us!
ad

Zaka Ashraf | ഇന്‍ഡ്യ 'ശത്രുരാജ്യം'; അവിടേക്ക് ഏകദിന ലോകകപ്പിനായി കളിക്കാന്‍ പോകുന്നതിനാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ തുക പ്രതിഫലം നല്‍കുന്നു; സാക അശ് റഫിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവാദം പുകയുന്നു

പിസിബി അധ്യക്ഷന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നാണ് പലരും വിശേഷിപ്പിച്ചത് Pakistan Board Chief, 'Dushman Mulk', Controversy, World News
ഇസ്ലാമാബാദ്: (KVARTHA) ഐസിസി ഏകദിന ക്രികറ്റ് ലോകകപ്പിനായി കഴിഞ്ഞദിവസമാണ് പാക് ടീം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്. വന്‍ സ്വീകരണമാണ് വിമാനത്താവളത്തിലും താമസിക്കുന്ന ഹോടെലിലും താരങ്ങള്‍ക്ക് നല്‍കിയത്. 

Pakistan Board Chief Calls India 'Dushman Mulk' In Viral Video, Triggers Controversy, Islamabad, News, Pakistan Board Chief, 'Dushman Mulk', Controversy, Social Media, Criticism, Hotel, World News

താരങ്ങളെ കാവി ഷോള്‍ അണിയിച്ച് ആനയിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഏഴുവര്‍ഷത്തിനുശേഷമാണ് പാക് ടീം ഇന്‍ഡ്യയില്‍ ഒരു മത്സരത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ ആരാധകരും വലിയ ഉത്സാഹത്തിലായിരുന്നു.

അതിനിടെയാണ് വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ് (PCB) പിസിബി മാനേജ്മെന്റ് കമിറ്റി ചെയര്‍പേഴ്സന്‍ സാക അശ്റഫ് രംഗത്തെത്തിയത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പാകിസ്താന്‍ താരങ്ങള്‍ 'ദുഷ്മന്‍ മുള്‍കി'ലേക്ക്' (ശത്രു രാജ്യം) പോകുന്നു എന്നായിരുന്നു സാകയുടെ വാക്കുകള്‍. കളിക്കാര്‍ക്കായുള്ള പിസിബിയുടെ പുതിയ കരാറുകളെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുന്നതിനിടെയായിരുന്നു സാകയുടെ പ്രസ്താവന.

സാകയുടെ വാക്കുകള്‍:

ഞങ്ങള്‍ കളിക്കാര്‍ക്ക് ഈ കരാറുകള്‍ നല്‍കിയത് സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമാണ്. പാകിസ്താന്റെ ചരിത്രത്തില്‍ ഇത്രയും തുക കളിക്കാര്‍ക്ക് നല്‍കിയിട്ടില്ല. അവര്‍ മത്സരങ്ങള്‍ക്കായി ശത്രു രാജ്യങ്ങളിലേക്ക് പോകുന്നതിനാല്‍ കളിക്കാരുടെ മനോവീര്യം ഉയര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം- എന്നായിരുന്നു സാക പറഞ്ഞത്.

സാകയുടെ വാക്കുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പാക് പൗരന്മാര്‍ ഉള്‍പെടെ ഇതിനെതിരെ രംഗത്തെത്തി. പിസിബി അധ്യക്ഷന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നാണ് പലരും വിശേഷിപ്പിച്ചത്. ഇന്‍ഡ്യ ഞങ്ങളുടെ ശത്രുവല്ലെന്നും പലരും ചൂണ്ടിക്കാട്ടി.

ഹൈദരാബാദിലെത്തിയ പാക് ടീം, ആദ്യ സന്നാഹ മത്സരത്തില്‍ വെള്ളിയാഴ്ച ന്യൂസീലന്‍ഡിനെ നേരിടും. ഒക്ടോബര്‍ മൂന്നിന് ഓസ്‌ട്രേലിയയ്ക്കെതിരെയാണ് അടുത്ത സന്നാഹ മത്സരം. ആറിനു നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്താന്റെ ആദ്യ ലോകകപ്പ് മത്സരം.

Keywords: Pakistan Board Chief Calls India 'Dushman Mulk' In Viral Video, Triggers Controversy, Islamabad, News, Pakistan Board Chief, 'Dushman Mulk', Controversy, Social Media, Criticism, Hotel, World News.

Post a Comment