Follow KVARTHA on Google news Follow Us!
ad

P Jayarajan | ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാര്‍ തന്നെ, തന്റെ അനുഭവം തുറന്ന് പറഞ്ഞ് പി ജയരാജന്‍

P Jayarajan, Oommen Chandy, Congress, CPM, Politics
കണ്ണൂര്‍: (www.kvartha.com) മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
     
P Jayarajan

ഉമ്മന്‍ ചാണ്ടിയുടെ മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി ബന്ധപെട്ട ചില കാര്യങ്ങള്‍ അന്ന് പാര്‍ട്ടി നിയമസഭാ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന തന്റെ ഓഫിസില്‍ ആരോ എത്തിച്ചു. ഇതു ചെയ്തത് കോണ്‍ഗ്രസുകാരാണെന്നാണ് വിശ്വാസം. കുടുംബ പ്രശ്‌നം രാഷ്ട്രീയമായി ഉപയോഗിക്കേണ്ടെന്ന നിലപാടാണ് പാര്‍ട്ടി അന്ന് സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഈ കാര്യത്തില്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. പിന്നീട് കണ്ടപ്പോള്‍ കുടുംബ പ്രശ്‌നം രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്ന് താന്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു. എന്നാല്‍ അവര്‍ എ.ഐ.സി.സി ആസ്ഥാനത്ത് കത്ത് എത്തിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം മുഖ്യമന്ത്രിയായ കാലയളവില്‍ വേട്ടയാടിയത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടിയിലെ ആളുകളാണെന്ന് നേരത്തെ അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് ശേഷം പുറത്തിറങ്ങിയ കാലം സാക്ഷിയെന്ന ആത്മകഥാപരമായ പുസ്തകം സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിക്കുന്നതിനിടെയാണ് പി ജയരാജന്‍ പ്രതികരണവുമായി എത്തിയത്.

Keywords: P Jayarajan, Oommen Chandy, Congress, CPM, Politics, Political News, Kerala Politics, Kannur News, Malayalam News, Kerala News, P Jayarajan: Oommen Chandy was hunted by the Congress outfits.
< !- START disable copy paste -->

Post a Comment