സോളര്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് എഴുതി തന്നാല്‍ അന്വേഷിക്കാമെന്നാണു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. യുഡിഎഫ് ഇക്കാര്യം ചര്‍ച ചെയ്തു. ഒരു കാരണവശാലും സംസ്ഥാന സര്‍കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടരുത് എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്.
ഗൂഢാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ മുഖത്തുനോക്കി പറഞ്ഞത്. ആ ഒന്നാം പ്രതിയുടെ കയ്യില്‍ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ല. സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സിബിഐയുടെ റിപോര്‍ടിലെ ഗൂഢാലോചന അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണ്. കേന്ദ്ര ഏജന്‍സി അതിനു തയാറായില്ലെങ്കില്‍ നടപടി സ്വീകരിക്കും. നിയമനടപടികള്‍ എന്തൊക്കെയാണെന്ന് ആലോചിക്കുന്നു. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ ആരാണെന്ന് വ്യക്തമാകണം.
കൊട്ടാരക്കര കോടതിയില്‍ സോളറുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നേരത്തെ മൊഴി കൊടുത്ത കേസാണത്. സിബിഐ കണ്ടെത്തിയ പുതിയ തെളിവുകള്‍ കോടതിയെ സഹായിക്കും. ആ കോടതിയിലെ കേസ് തന്നെ ശക്തിപ്പെടുത്തണോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും.
സോളര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്നു ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെപിസിസിയും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത് അന്വേഷണം വേണമെന്നാണ്. മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ടെന്നാണ് പറഞ്ഞത്. സോളര്‍ കേസിലെ സിബിഐ റിപോര്‍ട് ഗവ.പ്ലീഡര്‍ കോടതിയില്‍നിന്ന് മാസങ്ങള്‍ക്കു മുന്‍പ് കൈപ്പറ്റിയിരുന്നു. എന്നാല്‍, സര്‍കാര്‍ റിപോര്‍ട് കണ്ടിട്ടില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ആദ്യ പിണറായി സര്‍കാര്‍ അധികാരമേറ്റയുടനെ പരാതിക്കാരിയില്‍നിന്ന് പരാതി എഴുതി വാങ്ങി. പിന്നീട് വിവിധ പൊലീസ് സംഘങ്ങള്‍ കേസ് അന്വേഷിച്ചു. ഒന്നും കണ്ടെത്താനാകാതെ വന്നതോടെ തിരഞ്ഞെടുപ്പിനു കുറച്ചുനാള്‍ മുന്‍പ് പരാതിക്കാരിയില്‍നിന്ന് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

പണം വാങ്ങിയാണ് കത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് എഴുതിചേര്‍ത്തതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ സിബിഐ റിപോര്‍ടില്‍ പരാമര്‍ശമില്ലെന്നും മുന്നണിക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Keywords: Opposition Leader V.D. Satheesan On Solar Enquiry, Thiruvananthapuram, News, Opposition Leader, VD Satheesan, Solar Enquiry, Press Meet, Politics, Controversy, CBI Report, KPCC, UDF, Kerala News.