പളളിക്കുന്നിലെ രതിനിവാസിൽ വി അമൃതരാജിനെ (38)യും തട്ടിപ്പ് സംഘം വഞ്ചിച്ചു. ഓൺലൈനിൽ പല ടാസ്കുകൾ നൽകിയാണ് ഇക്കഴിഞ്ഞ രണ്ടാം തീയതി മുതൽ പലതവണകളായി യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,10,000 രൂപ സംഘം തട്ടിയെടുത്തത്. പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേ സമയം കേളകം പോലീസ് സ്റ്റേഷനിൽ അമ്പായത്തോട് സ്വദേശിയുടെ പരാതിയിലും സമാനമായ രീതിയിൽപണം തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും ഓൺലൈൻ തട്ടിപ്പ് സംഘം 2,40,000 രൂപയാണ് തട്ടിയെടുത്തത്.
Keywords: Online scam in Kannur, Kerala News, Kannur News, Malayalam News, Crime, Crime News, Online Fraud, Cyber Crime, Online scam in Kannur: lakhs of rupees stolen from two people.