Follow KVARTHA on Google news Follow Us!
ad

Winner | 25 കോടിയുടെ ഓണം ബംപര്‍ അടിച്ചത് ടിഇ 230662 ടികറ്റിന്; വിറ്റത് കോഴിക്കോട്

രണ്ടാം സമ്മാനം ഈ നമ്പറുകള്‍ക്ക് Kerala News, Thiruvananthapuram News, Kozhikode, Onam Bumper, 2023, Lottery, Result, Winner
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാറിന്റെ തിരുവോണം ബംപര്‍ ബിആര്‍ 93 ലോടറി ഫലം പ്രഖ്യാപിച്ചു. ഓണം ബംപര്‍ ലോടറിയുടെ ഒന്നാം സമ്മാനം ടിഇ 230662 എന്ന നമ്പറിനാണ്. കോഴിക്കോട് വിറ്റ ടികറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ടികറ്റ് വിറ്റത്. 

തിരുവനന്തപുരം ബേകറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ലഭിച്ച ടികറ്റുകള്‍: TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948, TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215, TJ223848.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.

റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു ഇത്തവണ. 75.76 ലക്ഷം ടികറ്റാണ് വില്‍പന നടത്തിയത്. അച്ചടിച്ചത് 85 ലക്ഷം ടികറ്റുകള്‍. പരമാവധി 90 ലക്ഷം ടികറ്റുവരെ അച്ചടിക്കാന്‍ അനുമതിയുണ്ട്.

ഒന്നാം സമ്മാനം 15 കോടിയില്‍നിന്ന് 25 കോടിരൂപയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷവും ഓണം ബംപര്‍ വില്‍പ്പനയില്‍ റെകോര്‍ഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടികറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടികറ്റുകള്‍. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ലക്ഷം ടികറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയില്‍ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞവര്‍ഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വര്‍ധിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 12.55 കോടിരൂപയാണ് ഏജന്‍സി കമ്മിഷന്‍.



Keywords: News, Kerala, Kerala-News, Malayalam-News, Kerala News, Thiruvananthapuram News, Kozhikode, Onam Bumper, 2023, Lottery, Result, Winner, Onam Bumper 2023 Lottery Result.

Post a Comment