Government Order | 'സമയം നഷ്ടപ്പെടുത്തുന്നു, ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു; സര്‍കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടുവരരുത്'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി പഴയ ഉത്തരവ്
Sep 18, 2023, 14:04 IST
തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ചയായിരിക്കയാണ് സര്‍കാര്‍ ജീവനക്കാര്‍ക്ക് ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാന്‍ കഴിയുമോ എന്നത്. കൊണ്ടുവരാന്‍ പാടില്ലെന്നാണ് സര്‍കാരിന്റെ പഴയ ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഒരുമാസം മാത്രം പ്രായമുള്ള കുട്ടിയുമായി ഓഫിസില്‍ ഫയല്‍ നോക്കുന്നതിന്റെ ചിത്രം ശ്രദ്ധ നേടിയതോടെയാണ് ഇപ്പോള്‍ 2018ല്‍ ഇറങ്ങിയ സര്‍കാര്‍ ഉത്തരവ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മനുഷ്യാവകാശ കമിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. സര്‍കാര്‍ ജീവനക്കാര്‍ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫിസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.
ഇക്കാരണത്താല്‍ ഓഫിസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Keywords: Old Government Order Goes Viral: Find Out Why Bringing Children To Office Is Forbidden, Thiruvananthapuram, News, Old Government Order, Goes Viral, Social Media, Child, Human Rights Commission, Mayor Arya Rajendran, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.