SWISS-TOWER 24/07/2023

Obituary | പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായ റംല ബീഗം അന്തരിച്ചു

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായ റംല ബീഗം (77) അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു വിടവാങ്ങിയത്. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ആസ്വാദകമനസുകളിൽ ഇടം നേടിയ പ്രതിഭയാണ്. ആലപ്പുഴയാണ്‌ ജന്മദേശം. ഏഴുവയസുമുതൽ ആലപ്പുഴയിൽ അമ്മാവൻ സത്താർ ഖാന്റെ ആസാദ്‌ മ്യൂസിക്‌ ക്ലബിലെ പ്രധാന ഗായികയായിരുന്നു.

Obituary | പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായ റംല ബീഗം അന്തരിച്ചു

പട്ടാനി കുടുംബമായിരുന്നു ഇവരുടേത്. അതിനാൽ ചെറുപ്പത്തിൽ ഹിന്ദി ഗാനങ്ങളാണ് ഏറെ പാടിയത്.
കല്യാണശേഷം 1963 മുതലാണ്‌ മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായി രംഗത്തുവന്നത്. അവർക്ക് പ്രേരണയും പ്രചോദനവും നല്‍കിയത് ഭര്‍ത്താവ് അബ്ദുസ്സലാം മാസ്റ്റര്‍ ആയിരുന്നു. പ്രശസ്ത കാഥികന്‍ സാമ്പശിവന്റെ തബലിസ്റ്റായിരുന്നു ഇദ്ദേഹം. പിന്നീട്‌ വി എം കുട്ടിയുടെ ട്രൂപിലും സ്ഥിരമായി.

20 ലധികം കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രമായിരുന്നു ഭൂരിഭാഗവും. ഹു​സ്നു​ല്‍ ജ​മാ​ല്‍ ബദ്​​റു​ല്‍ മു​നീ​ര്‍ ക​ഥാ​പ്ര​സം​ഗ​മാ​ണ് ഏ​റെ ശ്ര​ദ്ധേ​യം. കേശവദേവിന്റെ ഓടയിൽനിന്ന്‌, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നിവയും കഥാപ്രസംഗമായി അവതരിപ്പിച്ചിട്ടുണ്ട്.

പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുള്ള ഇവർ 35ല്‍ പരം ഗ്രാമഫോണ്‍ റികാര്‍ഡുകളിലും 500ല്‍പരം കാസറ്റുകളിലും പാടിയിട്ടുണ്ട്. 300ല്‍ പരം അംഗീകാരങ്ങളും അവാര്‍ഡുകളും തേടിയെത്തിയിട്ടുണ്ട്.

Keywords: News, Kozhikode, Kerala, Ramla Beegum, Mappilappattu, Singer,  Noted Mappilappattu singer Ramla Beegum passes away.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia