Nitish Kumar | നിതീഷ് കുമാറിനെ 'ഇന്‍ഡ്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ആര്‍ജെഡി
Sep 29, 2023, 19:40 IST
പട്‌ന: (KVARTHA) ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ 'ഇന്‍ഡ്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആര്‍ജെഡി. അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്നാകണമെന്നും നിതീഷ് കുമാര്‍ പ്രധാനമന്ത്രി പദത്തിനു സര്‍വഥാ യോഗ്യനാണെന്നുമാണ് ആര്‍ജെഡി വക്താവ് ഭായി വീരേന്ദ്രയുടെ പ്രതികരണം.
നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നു ജനതാദള്‍ (യു) അധ്യക്ഷന്‍ ലലന്‍ സിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സഖ്യകക്ഷിയായ ആര്‍ജെഡി നേതൃത്വവും നിതീഷിനു പിന്തുണ പ്രഖ്യാപിച്ചതോടെ 'ഇന്‍ഡ്യ' മുന്നണിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ ചര്‍ച സജീവമാകും.
വിശാല പ്രതിപക്ഷ മുന്നണി രൂപീകരണത്തിനു മുന്‍കയ്യെടുത്തു പട്‌നയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത് നിതീഷ് കുമാറായിരുന്നു. പക്ഷേ തുടര്‍ന്നുള്ള നേതൃയോഗങ്ങളില്‍ മുന്നണിയുടെ കടിഞ്ഞാണ്‍ കോണ്‍ഗ്രസ് നേതൃത്വം കയ്യടക്കിയെന്ന വിലയിരുത്തലുണ്ട്.
മുന്നണി കണ്‍വീനര്‍ സ്ഥാനം നിതീഷ് കുമാറിനു ലഭിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും മുന്നണിക്ക് ഏകോപന സമിതിയെന്ന സംവിധാനമാണ് രൂപമെടുത്തത്. ഏകോപന സമിതിയില്‍ നിതീഷ് കുമാറിനു പകരം ജെഡിയു അധ്യക്ഷന്‍ ലലന്‍ സിങിനെയാണ് പാര്‍ടി പ്രതിനിധിയാക്കിയത്.
'ഇന്‍ഡ്യ' മുന്നണിയുടെ സീറ്റു വിഭജന ചര്‍ചകള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് ജെഡിയു ആര്‍ജെഡി കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം ഉടനുണ്ടാകണമെന്ന നിലപാടു സ്വീകരിക്കുന്നത്.
Keywords: No one more capable than him: JDU’s push for Nitish Kumar as INDIA’s PM face, Patna, News, JDU, Congress, Meeting, Politics, Nitish Kumar, PM Face, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.