Follow KVARTHA on Google news Follow Us!
ad

Nipah Virus | നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പനി, ശ്വാസംമുട്ടല്‍ എന്നിവയെ തുടര്‍ന്ന് Nipah Virus, Hospital, Treatment, Isolation, Health, Veena George, Kerala News
തിരുവനന്തപുരം: (www.kvartha.com) നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് രണ്ടു പേര്‍ പ്രത്യേക നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡികല്‍ കോളജ് വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശിയുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനി, ശ്വാസംമുട്ടല്‍ എന്നിവയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Nipah Virus: Two persons under observation in Thiruvananthapuram, Thiruvananthapuram, News, Nipah Virus, Hospital, Treatment, Isolation, Health, Patients, Health Minister, Veena George, Kerala News

ഇവരുടെ സ്രവസാംപിള്‍ തോന്നയ്ക്കല്‍ ഐഎവി, പുനെ എന്‍ഐവി എന്നിവിടങ്ങളിലേക്ക് വിശദ പരിശോധനയ്ക്കായി അയയ്ക്കും. കോഴിക്കോട് സ്വദേശിയായ മെഡികല്‍ വിദ്യാര്‍ഥിക്ക് ശക്തമായ പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് മെഡികല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയായ വയോധികയെ പനിയുള്ളതിനാല്‍ ഐരാണിമുട്ടത്തെ സര്‍കാര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലാക്കും. ഇവരുടെ ബന്ധുക്കള്‍ മുംബൈയില്‍നിന്ന് കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തെത്തിയത്. ബന്ധുക്കള്‍ കോഴിക്കോട് ഇറങ്ങിയില്ലെങ്കിലും ആശങ്കയെ തുടര്‍ന്നാണ് സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നത് എന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പരിശോധിച്ചതില്‍ ഇതുവരെ 94 സാംപിളുകള്‍ നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച 11 സാംപിളുകളാണ് നെഗറ്റീവായത്. മെഡികല്‍ കോളജില്‍ 21 പേരാണ് ഐസൊലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഐഎംസിഎചില്‍ രണ്ടു കുട്ടികള്‍ കൂടിയുണ്ട്.

പോസിറ്റീവായിട്ടുള്ള ആളുകള്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ മെഡികല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Keywords: Nipah Virus: Two persons under observation in Thiruvananthapuram, Thiruvananthapuram, News, Nipah Virus, Hospital, Treatment, Isolation, Health, Patients, Health Minister, Veena George, Kerala News.

Post a Comment