Follow KVARTHA on Google news Follow Us!
ad

Nipah Virus | നിപ: കോഴിക്കോട് ജില്ലയില്‍ ബീചുകളിലും പാര്‍കുകളിലും ഷോപിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം, കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു; ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

സര്‍വകക്ഷിയോഗം വെള്ളിയാഴ്ച Nipah Virus, Restrictions, Kozhikode News, Health, Kerala News
കോഴിക്കോട്:(www.kvartha.com) നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി. സര്‍കാര്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും നിര്‍ദേശം. ബീചുകളിലും പാര്‍കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു.
Nipah Virus: More Restrictions in Kozhikode District, Kozhikode, News, Nipah Virus,  Restrictions, Hospital, Park, Beach, Visitors, Health, Kerala News

പൊതുപരിപാടികള്‍ നടത്തുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രം. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു കൂട്ടിരിപ്പുകാരന് മാത്രമാകും ആശുപത്രികളില്‍ അനുമതി. പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം നിപ പ്രതിരോധത്തോടനുബന്ധിച്ച് സര്‍വകക്ഷിയോഗം വെള്ളിയാഴ്ച നടക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രാവിലെ 11 മണിക്കാണ് യോഗം. രോഗബാധിത ഗ്രാമപഞ്ചായതിലെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും.

Keywords: Nipah Virus: More Restrictions in Kozhikode District, Kozhikode, News, Nipah Virus,  Restrictions, Hospital, Park, Beach, Visitors, Health, Kerala News.

Post a Comment