Follow KVARTHA on Google news Follow Us!
ad

Phone Call | '8 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, അവനെ എനിക്ക് തിരിച്ചു വേണം'; മന്ത്രിയോട് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ അമ്മയുടെ അഭ്യര്‍ഥന

ആശ്വസിപ്പിച്ചത് മിടുക്കനായി തിരികെ വരുമെന്ന് പറഞ്ഞ് Nipah Affected Child, Minister Veena George, Phone Call, Kerala News
കോഴിക്കോട്: (www.kvartha.com) 'ഞാന്‍ എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണ്, അവനെ എനിക്ക് തിരിച്ചു വേണം.' നിപ ബാധിതനായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാരന്റെ അമ്മ മന്ത്രി വീണാ ജോര്‍ജിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അഭ്യര്‍ഥിച്ചത് ഇതുമാത്രം. അമ്മ വിഷമിക്കേണ്ടെന്നും മകനെ വളരെ ശ്രദ്ധയോടെയാണ് നോക്കുന്നതെന്നും മിടുക്കനായി തിരികെ വരുമെന്നും പറഞ്ഞാണ് മന്ത്രി അവരെ ആശ്വസിപ്പിച്ചത്.

Nipah affected child's mother's conversation with Minister Veena George, Kozhikode, News, Nipah Affected Child, Minister Veena George, Phone Call, Hospital, Treatment, Ventilator, Kerala News

നിപ ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ അമ്മയുമായി ഫോണില്‍ സംസാരിച്ചെന്നും കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരണമെന്ന ആ അമ്മയുടെ പ്രാര്‍ഥന സഫലമാകട്ടെയെന്നും അതിനായുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് അമ്മയെ അറിയിച്ചതായും മന്ത്രി ഫേസ്ബുകിലും കുറിച്ചു. ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഒന്‍പതുകാരന്‍.

Keywords: Nipah affected child's mother's conversation with Minister Veena George, Kozhikode, News, Nipah Affected Child, Minister Veena George, Phone Call, Hospital, Treatment, Ventilator, Kerala News.

Post a Comment