Petition | കണ്ണൂര്‍ മെഡികല്‍ കോളജിലെ ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

 


കണ്ണൂര്‍: (www.kvartha.com) മെഡികല്‍ കോളജിലെ ജീവനക്കാരുടെ മരവിപ്പിച്ചു നിര്‍ത്തിയ മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

2018 ഏപ്രിലില്‍ അന്നത്തെ ആരോഗ്യമന്ത്രി പരിയാരം മെഡികല്‍ കോളജ് സര്‍കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 2019 മാര്‍ച് മാസം ഓര്‍ഡിനന്‍സിലൂടെ പൂര്‍ണമായും ഏറ്റെടുക്കുകയും ചെയ്ത മെഡികല്‍ കോളജില്‍ അന്ന് മുതല്‍ ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.

Petition | കണ്ണൂര്‍ മെഡികല്‍ കോളജിലെ ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

അഞ്ച് വര്‍ഷക്കാലമായി ആഗിരണ പ്രക്രിയ അനന്തമായി നീണ്ടു പോവുകയും ചെയ്യുകയാണെന്ന് ഭാരവാഹികള്‍ നിവേദനത്തില്‍ ചൂണ്ടികാട്ടി. അതുകൊണ്ട് തന്നെ സ്ഥാപനത്തിന്റെ ആരംഭകാലം മുതല്‍ ജോലി ചെയ്ത് വരുന്ന ജീവനക്കാര്‍ തീര്‍ത്തും നിരാശരും, ആശാങ്കാകുലരുമാണ്.

ജീവനക്കാരുടെ ആശങ്ക അകറ്റുന്നതിന് അടിയന്തിര പരിഗണന നല്‍കണമെന്നും ജീവനക്കാരെ പല തട്ടുകളായി തിരിച്ച് ആഗിരണ പ്രക്രിയ ഘട്ടംഘട്ടമായി നടത്തുന്നതിന് പകരം എല്ലാ ജീവനക്കാരെയും ഉള്‍പെടുത്തി ഒരുപോലെ സമയബന്ധിതമായി ആഗിരണം പൂര്‍ത്തിയാക്കണമെന്നും ബ്രാഞ്ച് പ്രസിഡന്റ് പിഐ ശ്രീധരനും സെക്രടറി യുകെ മനോഹരനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

2016 ല്‍ സര്‍കാര്‍ മേഖലയില്‍ നടപ്പിലാക്കി 2017 ല്‍ മുന്‍കാല പ്രാബല്യത്തോടെ ഞങ്ങള്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണവും അതോടൊപ്പം പന്ത്രണ്ട് ശതമാനം ക്ഷാമബത്തയും മാത്രമാണ് കഴിഞ്ഞ ആറു വര്‍ഷമായി കിട്ടി കൊണ്ടിരിക്കുന്നത്. സര്‍കാര്‍ ഏറ്റെടുക്കുന്നതുവരെ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് തുടര്‍ന്നും ലഭിക്കുമെന്ന നിയമസഭയില്‍ പാസാക്കിയ ഏറ്റെടുക്കല്‍ ബിലില്‍ ഉള്‍പെടുത്തിയിട്ടും ഇപ്പോഴും എല്ലാ ആനുകൂല്യങ്ങളും മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.

ജീവനക്കാര്‍ക്ക് അര്‍ഹതപെട്ട എല്ലാ ആനുകൂല്യങ്ങളും അനുവദിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്ന ജീവനക്കാരുടെ നിലവിലുള്ള സര്‍വീസ് പൂര്‍ണമായും പരിഗണിച്ച് കൊണ്ടുതന്നെ ആഗിരണ പ്രക്രിയ നടത്തി എല്ലാ ജീവനക്കാരെയും സര്‍കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്നും നിവേദനത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സമയബന്ധിതമായി ആനുകൂല്യം ലഭിക്കാത്തതിനാല്‍ മാനസികമായും സാമ്പത്തികമായും ജീവനക്കാര്‍ പ്രയാസത്തിലാണ്, വിഷയങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: NGO association office bearers petitioned Chief Minister demanding payment of frozen benefits of Kannur Medical College employees, Kannur, News, NGO Association, Petition, Chief Minister, Pinarayi Vijayan, Kannur Medical College, Employees,
Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia