ബെയ്ജിംഗ്: (www.kvartha.com) ഒരു യുവതി തന്റെ നവജാത ശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ലിഫ്റ്റില്‍വെച്ച് ജന്മം നല്‍കിയ കുഞ്ഞിനെ മിനിറ്റുകള്‍ക്കുള്ളില്‍ യുവതി ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ചൈനയിലെ ചോങ്കിംഗിലെ ഒരു റസിഡന്‍ഷ്യല്‍ കമ്യൂനിറ്റിയുടെ ലിഫ്റ്റിനുള്ളില്‍വെച്ചാണ് സംഭവം. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ തൊട്ടടുത്ത നിമിഷം തന്നെ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങിയ യുവതി അടുത്തുള്ള ചവറ്റുകൊട്ടയില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ലഗേജുകളുമായി യുവതി ലിഫ്റ്റില്‍ കയറുന്നതിന്റെയും പുറത്തിറങ്ങി കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയായിരുന്നു.
ദൃശ്യങ്ങളില്‍ ലിഫ്റ്റില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കുന്നതും ടിഷ്യൂ പേപര്‍ ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും തറയില്‍ നിന്നും രക്തം തുടച്ച് നീക്കുന്നതും കാണാം. തുടര്‍ന്ന് ലിഫ്റ്റില്‍ ആളുകള്‍ കയറുന്നതിന് മുന്‍പായി കുഞ്ഞിനെ ലഗേജുകള്‍ക്കൊപ്പം ഒളിപ്പിക്കുകയും പിന്നീട് ലഗേജുകളുമായി ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി കുഞ്ഞിനെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതിന് ശേഷം ടിഷ്യൂ പേപറുകള്‍ കൊണ്ട് മൂടുകയും ചെയ്യുന്നു. പിന്നീട് രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും വൃത്തിയാക്കിയതിന് ശേഷം അവിടെ നിന്ന് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ 'ദി കവര്‍' ആണ് ഈ സംഭവം റിപോര്‍ട് ചെയ്തത്.
ഇതിനിടെ ഒരു പ്രായമായ സ്ത്രീ യുവതിയുടെ വിചിത്രമായ പെരുമാറ്റം ശ്രദ്ധിക്കുന്നതും കാണാം. കുഞ്ഞിനെ പിന്നീട് നാട്ടുകാര്‍ ചോങ്കിംഗിലെ ആശുപത്രിയില്‍ എത്തിച്ചു. ചോങ്കിംഗിലേക്ക് യാത്ര ചെയ്ത ഒരു ടൂര്‍ ഗ്രൂപിന്റെ ഭാഗമായിരുന്നു ഈ യുവതിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. യുവതിയെ കണ്ടെത്തിയ പൊലീസ് ഇവരില്‍ നിന്നും മൊഴിയെടുത്തതായും റിപോര്‍ടുണ്ട് .
ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും, ഡിസ്ചാര്‍ജ് ചെയ്തതായും ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞതായി ദി കവര്‍ റിപോര്‍ട് ചെയ്തു. കുഞ്ഞിനെ മാതാപിതാക്കളാണ് കൂട്ടിക്കൊണ്ട് പോയതെന്നും ആശുപത്രിയിലായിരുന്ന കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് പരിചരിച്ചിരുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എന്തുകൊണ്ടാണ് യുവതി ഇത്തരത്തില്‍ പെരുമാറിയത് എന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസ്.
Keywords: Woman, Throws, Newborn Baby, Elevator, Video, People, Hide, Luggage, Before, Getting, Basket, Covering, Tissue Papers, Malayalam News, News, World, World-News, Social-Meida-News, Newborn baby on elevator, twist within minutes.