Follow KVARTHA on Google news Follow Us!
ad

Hunting Regulation | ശൈത്യകാലം ചെലവിടാനുള്ള അന്തരീക്ഷമൊരുക്കി ദേശാടനക്കിളികളെ ആകര്‍ഷിക്കാന്‍ ഖത്വര്‍; പക്ഷിവേട്ടയ്ക്ക് നിയന്ത്രണം ഏര്‍പെടുത്തി

പൊതുജനങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന് വന്യജീവി വികസന വകുപ്പ് Doha News, Qatar News, Migratory Birds, Hunting Regulation, Help, Attrac
ദോഹ: (www.kvartha.com) ഖത്വറിനെ ദേശാനപക്ഷികളുടെ ആവാസകേന്ദ്രമായി മാറ്റാനുള്ള ഒരുക്കവുമായി വന്യജീവി വികസന വകുപ്പ്. പക്ഷിവേട്ടയ്ക്ക് നിയന്ത്രണം ഏര്‍പെടുത്തി കൊണ്ടുള്ള പുതിയ ചട്ടങ്ങള്‍ കൂടുതല്‍ ദേശാടനക്കിളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രാജ്യാന്തര പരിസ്ഥിതി കരാറിന്റെ അടിസ്ഥാനത്തില്‍ 2002 മുതലാണ് രാജ്യത്ത് പക്ഷികളെയും വന്യജീവികളെയും വേട്ടയാടുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി തുടങ്ങിയത്.

പരിസ്ഥിതിക്കായി ജൈവവൈവിധ്യം സംരക്ഷിക്കുകയെന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുജനങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പ് മേധാവി അലി സലേഹ് അല്‍മാരി ഓര്‍മപ്പെടുത്തി.

കഴിഞ്ഞ മാസമാണ് ഏതാനും പക്ഷികളെയും വന്യജീവികളെയും വേട്ടയാടുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച 2023 ലെ 24-ാം നമ്പര്‍ മന്ത്രിതല ചട്ടം പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ശെയ്ഖ്. ഡോ. ഫലേഹ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍താനി പ്രഖ്യാപിച്ചത്. കൃത്രിമ തടാകങ്ങള്‍ ദേശാടന പക്ഷികളെ കൂടുതലായും ആകര്‍ഷിക്കുന്നുണ്ടെന്നതിനാല്‍ ഈ തടാകങ്ങളില്‍ വേട്ടയാടുന്നതിന് നിരോധനം ഏര്‍പെടുത്തി.

വേട്ടശല്യമില്ലാതെ ശൈത്യകാലം ചെലവിടാനുള്ള അന്തരീക്ഷമാണ് പുതിയ ചട്ടങ്ങളിലൂടെ ദേശാടന പക്ഷികള്‍ക്ക് ലഭിക്കുക. അതിനാല്‍ ഇക്കൊല്ലം കൂടുതല്‍ പക്ഷികളെ ആകര്‍ഷിക്കാന്‍ ഖത്വറിന് കഴിയും. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും തടാകങ്ങളും വര്‍ധിച്ചതോടെയാണ് മുന്‍ വര്‍ഷങ്ങളിലെല്ലാം വ്യത്യസ്ത ഇനങ്ങളിലുള്ള നിരവധി ദേശാടന കിളികളുടെ ആവാസ കേന്ദ്രമായി ഖത്വര്‍ മാറിയത്.

ഏഷ്യന്‍ ബസ്റ്റാര്‍ഡ് (അല്‍ ഹുബാറ), യൂറോഷ്യന്‍ സ്റ്റോണ്‍-കര്‍ല്യൂ (അല്‍ കര്‍വന്‍) എന്നിങ്ങനെ 10 തരം പക്ഷികളെ വേട്ടയാടുന്നതിന് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. മാത്രമല്ല വേട്ടയാടലിന്റെ കാലാവധി സെപ്റ്റംബര്‍ 1 മുതല്‍ ഫെബ്രുവരി 15 വരെയായി കുറച്ചിട്ടുമുണ്ട്. നേരത്തെ മാര്‍ച് അവസാനം വരെയായിരുന്നു വേട്ടയാടല്‍ സീസണ്‍.


ഖത്വറില്‍ വൈല്‍ഡ് റാബിറ്റുകള്‍ കുറഞ്ഞു വരുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇവയെ വേട്ടയാടുന്നതിന് പുതിയ ചട്ടത്തില്‍ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. വൈല്‍ഡ് റാബിറ്റുകള്‍ സുലഭമായി കാണപ്പെടുന്നതുവരെ നിരോധനം തുടരും. നാചുറല്‍ റിസര്‍വുകള്‍ക്കുള്ളിലും വേട്ട നിരോധനം ഏര്‍പെടുത്തി.

രാജ്യത്ത് ശൈത്യം തുടങ്ങുന്നതോടെ വരും മാസങ്ങളിലായി ദേശാടന കിളികള്‍ ഖത്വറിലേക്ക് എത്തി തുടങ്ങും. കുടിയേറ്റ പക്ഷികളുടെ സീസണ്‍ വരുന്നത് മുന്‍നിര്‍ത്തിയാണ് പുതിയ ചട്ടങ്ങള്‍. പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കാന്‍ വേട്ടയാടലിന്റെ കാലയളവില്‍ സാവധാനത്തില്‍ കുറവു വരുത്താനാണ് അധികൃതരുടെ തീരുമാനം.

Keywords: News, Gulf, Gulf-News, Doha News, Qatar News, Migratory Birds, Hunting Regulation, Help, Attract, New hunting regulation to help attract migratory birds.

Post a Comment