ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പെടെ ഒന്‍പത് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി വി അബ്ദു റഹിമാന്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിന് അനുവദിച്ചത് ഉള്‍പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്.
ചൊവ്വാഴ്ച മുതല്‍ ട്രെയിനിന്റെ റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കും. 26-ാം തീയതി മുതലാണ് ടികറ്റ് ബുക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. കാസര്‍കോട് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും.
Keywords: News, National, National-News, Business-News, New Delhi, National News, Online, Kerala, Narendra Modi, Prime Minister, Flags Off, 2nd Vande Bharat Express, New Delhi: Narendra Modi flags off Kerala's 2nd Vande Bharat Express.