മഹാരാഷ്ട്ര: ( www.kvartha.com) നാഗ്പുരില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ദമ്പതികളുടെ കൊടും ക്രൂരത. വീട്ടുജോലിക്കെത്തിച്ച 10 വയസുകാരിയെ അഞ്ച് ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. അഞ്ചാം ദിവസമാണ് പട്ടിണികിടന്ന് ദയനീയവസ്ഥയിലായ കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയെ കുളിമുറിയിലാക്കി വീട് വിട്ട യുവാവിനെ വിമാനത്താവളത്തില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ട്.
നാഗ്പുര്‍ ഡിസിപി വിജയകാന്ത് സാഗര്‍ പറയുന്നത്: ബേസ-പിപ്ല റോഡിലെ അഥര്‍വ നഗരിയിലെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന താഹ അര്‍മാന്‍ ഇസ്തിയാഖ് ഖാന്‍ എന്നയാളും ഭാര്യയുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. ഇവര്‍ വീട്ടില്‍ നിന്നും മാറിപോയ സമയത്ത് കുട്ടിയെ കുളിമുറിയില്‍ പൂട്ടിയിടുകയായിരുന്നു. കുട്ടിക്ക് കഴിക്കാനായി കുറച്ച് ബ്രഡിന്റെ പൊതികള്‍ കുളിമുറിയിലേക്ക് ഇട്ട ശേഷം ഇവര്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. കുട്ടി കരഞ്ഞ് പറഞ്ഞിട്ടും ദമ്പതിമാര്‍ വാതില്‍ തുറന്നില്ല.
വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാനായി ഫ്‌ലാറ്റിലെത്തിയ വൈദ്യുതി വകുപ്പ് ജീവനകാരാണ് കുട്ടിയെ ആദ്യം കാണുന്നത്. ജനലിലൂടെ സഹായം അഭ്യര്‍ഥിച്ച് കരയുന്ന പെണ്‍കുട്ടിയെ കണ്ട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അയല്‍വാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൂട്ട് തകര്‍ത്ത് രക്ഷപ്പെടുത്തുകയുമായിരുന്നു.
പിന്നീട് പൊലീസിനെ വിവരമറിയിക്കുകയും, പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റ മുറിവുകളുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴിയെടുക്കുന്നതായിരിക്കും.
വീട്ടുടമസ്ഥനായ ഇസ്തിയാഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Crime, Mumbai, Nagpur, Couple, Locked, 10-year-old, Girl, Bathroom, 5 Days, Flat, Injury, Police, Arrested, Case, Minor Girl, Assaulted, News, National, National-News, Nagpur Girl, 10, Rescued After Being Locked In Bathroom For 5 Days.