Hanumantha Rao | നിയമസഭാ തിരഞ്ഞെടുപ്പില്‍ മകന് സീറ്റ് നിഷേധിച്ചു; പാര്‍ടി വിട്ട് ഭാരത് രാഷ്ട്ര സമിതി നേതാവും എം എല്‍ എയുമായ ഹനുമന്ത റാവു
Sep 23, 2023, 12:15 IST
ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മകനു സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭാരത് രാഷ്ട്ര സമിതിയുടെ (BRS) മുതിര്‍ന്ന നേതാവും എംഎല്‍എയുമായ മൈനാമ്പള്ളി ഹനുമന്ത റാവു പാര്‍ടി വിട്ടു. വീഡിയോ സന്ദേശത്തിലൂടെയാണ് താന്‍ പാര്‍ടി വിട്ട കാര്യം ഹനുമന്ത റാവു പൊതുജനങ്ങളെ അറിയിച്ചത്.
ഏത് പാര്‍ടിയിലാണു താന്‍ ചേരാന്‍ പോകുന്നതെന്ന് കാര്യം ഉടന്‍ തന്നെ അറിയിക്കുമെന്നും എല്ലാ പിന്തുണകള്‍ക്കും നന്ദി അറിയിക്കുന്നതായും വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ബിആര്‍എസ് ഓഗസ്റ്റില്‍ പുറത്തുവിട്ടിരുന്നു. മേദക് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മകന്‍ റോഹിത് റാവുവിനെ നിര്‍ത്തണമെന്നായിരുന്നു ഹനുമന്തയുടെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം അവഗണിച്ച പാര്‍ടി മറ്റൊരാളെയാണു സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. പിന്നാലെ ബിആര്‍എസിനെയും ആരോഗ്യമന്ത്രി ടി ഹരിഷ് റാവുവിനെയും പരസ്യമായി വിമര്‍ശിച്ചു ഹനുമന്ത റാവു രംഗത്തെത്തി. മകനു സീറ്റ് നല്‍കിയാല്‍ മാത്രമേ താന്‍ സിറ്റിങ് സീറ്റില്‍ നിന്നു മത്സരിക്കൂവെന്നും ഹനുമന്ത വ്യക്തമാക്കിയിരുന്നു. പിന്നാലെയാണു അദ്ദേഹം പാര്‍ടി വിടുന്നത്. ഹനുമന്ത കോണ്‍ഗ്രസില്‍ ചേരുമെന്നാണു സൂചന.
Keywords: Mynampally Hanumantha Rao quits BRS, likely to join Congress, Hyderabad, News, Mynampally Hanumantha Rao, Quits BRS, Politics, Assembly Election, Congress, Message, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.