Follow KVARTHA on Google news Follow Us!
ad

MV Jayarajan | 'പയ്യന്നൂരിന്റെ ചരിത്രത്തിന് വിപരീതമായ സംഭവം'; മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട ജാതിവിവേചനം അങ്ങേയറ്റം തെറ്റാണെന്ന് എം വി ജയരാജന്‍

'ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇത് നടന്നതെന്ന് പറഞ്ഞ് ന്യായീകരിക്കേണ്ടതില്ല' Kannur News, Payyannur News, MV Jayarajan, Caste Discrimination, Devasw
കണ്ണൂര്‍: (www.kvartha.com) ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പയ്യന്നൂരില്‍ നേരിട്ട ജാതി വിവേചന വിഷയം അങ്ങേയറ്റം തെറ്റായ കാര്യമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഡി സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂരിന്റെ ചരിത്രത്തിന് വിപരീതമായ സംഭവമാണിത്. തെറ്റായ ചിന്തകള്‍ തിരുത്തണം. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ജാതി ചിന്തയിലൂടെ സമീപിക്കുന്നത് ശരിയല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇത് നടന്നതെന്നു പറഞ്ഞ് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

കമ്യൂണിസ്റ്റുകാരുടെ സ്വാധീന കേന്ദ്രമാണോ എന്നുള്ളതിന് അവിടെ പ്രസക്തിയില്ല. ജാതി ചിന്തകള്‍ നിലനില്‍ക്കുന്നത് പ്രശ്നമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ജാതി ചിന്തകളെ കൂട്ടായി എതിര്‍ക്കുകയാണ് വേണ്ടത്. മന്ത്രിക്ക് നേരിട്ട വിവേചനത്തില്‍ അദ്ദേഹവും പയ്യന്നൂര്‍ എം എല്‍ എയും അന്നുതന്നെ പ്രതികരിച്ചിരുന്നുവെന്നും അത് ഇപ്പോഴാണ് വാര്‍ത്തയായതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ടിയുടെ ശ്രദ്ധയില്‍ അന്നുതന്നെ ഇക്കാര്യം വന്നിരുന്നുവെങ്കിലും മന്ത്രിയും എം എല്‍ എയും പ്രതികരിച്ചതിനാലാണ് പാര്‍ടിയെന്ന നിലയില്‍ വിഷയത്തില്‍ ഇടപെടാതിരുന്നതെന്നും എം വിജയരാജന്‍ പറഞ്ഞു.

നേതാക്കള്‍ തമ്മില്‍ ഐക്യമില്ലായ്മ കോണ്‍ഗ്രസിലെ പുതിയ കാര്യമല്ല. പാര്‍ടിക്കുള്ളില്‍ ഗ്രൂപുകളില്ലെന്ന് പറയുമ്പോഴും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രവൃത്തികള്‍ അതിന് യോജിക്കുന്നില്ല.

പുതുപ്പളളിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ ഓരോരുത്തരും ഓരോന്നാണ് പറയുന്നത്. ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയെയാണ് വിജയിപ്പിച്ചതെന്ന് പറയുമ്പോള്‍ മറ്റുളളവര്‍ അതിന് വിപരീതമായാണ് പറയുന്നതെന്നും എം വിജയരാജന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കും നാടിനും കേരളത്തിനും വേണ്ടി ശബ്ദം ഉയര്‍ത്താത്ത കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എംപിമാര്‍ ഇനിയും ഡെല്‍ഹിയിലേക്ക് പോകണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും
എം വി ജയരാജന്‍ പറഞ്ഞു.




Keywords: News, Kerala, Kerala-News, Religion, Religion-News, Politics-News, Kannur News, Payyannur News, MV Jayarajan, Caste Discrimination, Devaswom, Minister, K Radhakrishnan, MV Jayarajan against caste discrimination faced by Minister K Radhakrishnan.

Post a Comment