Follow KVARTHA on Google news Follow Us!
ad

MV Govindan | ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്ന പരാതിയില്‍ തെറ്റായ നിലപാട് സ്വീകരിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദന്‍

കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം MV Govindan, Complaint, Health Minister, Office, Protect, Kerala News
കണ്ണൂര്‍: (KVARTHA) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ തെറ്റായ നിലപാട് സ്വീകരിക്കുന്ന ആരെയും സംരക്ഷിക്കുകയില്ലെന്നും പരാതിയില്‍ കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. തളിപ്പറമ്പ് ആന്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

MV Govindan says will not protect anyone who takes a wrong stand on the complaint raised against the Health Minister's office, Kannur, News, Media, Report, MV Govindan, Complaint, Health Minister, Office, Protect, Kerala News

പരാതി ലഭിച്ചപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തെറ്റായ നിലപാടെടുത്താല്‍ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യണമെന്ന് എല്‍ ഡി എഫോ സി പി എമോ പറയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതുകൊടുക്കേണ്ട ഏജന്‍സിയാണോ മാധ്യമങ്ങളെന്നും അദ്ദേഹം ചോദിച്ചു. പട്ടാളക്കാരന്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ നാട്ടില്‍ കലാപമുണ്ടാക്കാനുളള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ് നടന്നത്. എന്നാല്‍ അന്വേഷണം നടത്തിയപ്പോള്‍ വാദി പ്രതിയായി മാറി. പട്ടാളക്കാരനും അയാളുടെ സുഹൃത്തും അറസ്റ്റിലായി.

ഇതു ഉത്തരേന്‍ഡ്യന്‍ സ്റ്റൈലാണ്. ഉത്തരേന്‍ഡ്യയില്‍ ഇങ്ങനെയാണ്. അതേ പോലെ കേരളത്തിലും സംഭവിച്ചുവെന്നാണ് പ്രചരിപ്പിച്ചത്. ഇതു കേരളമാണോയെന്നാണ് മാധ്യമവാര്‍ത്തകള്‍ കണ്ടപ്പോള്‍ പലരും ചോദിച്ചത്.
ഒരു മനുഷ്യനെ കയ്യെല്ലാം കൂട്ടിക്കെട്ടി കുപ്പായം താഴ്ത്തി, പിന്‍ഭാഗത്ത് പെയിന്റില്‍ ചാപ്പ കുത്തി മൃഗീയമായി മര്‍ദിച്ചുവെന്ന് പ്രചരിപ്പിക്കും. 

ജനപിന്തുണ നേടാനാകുന്ന വാര്‍ത്തയാണ് അത്. അവര്‍ തന്നെ പ്ലാന്‍ ചെയ്തു അത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. ഇപ്പോള്‍ അവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Keywords: MV Govindan says will not protect anyone who takes a wrong stand on the complaint raised against the Health Minister's office, Kannur, News, Media, Report, MV Govindan, Complaint, Health Minister, Office, Protect, Kerala News.

Post a Comment