Follow KVARTHA on Google news Follow Us!
ad

MV Govindan | സോളര്‍ കേസില്‍ പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതില്‍ സിപിഎമിന് പങ്കില്ല; കോണ്‍ഗ്രസിന്റെ അകത്തുള്ള പ്രശ്‌നങ്ങള്‍ പുറത്തുവരുമെന്നതിനാലാണ് അവര്‍ അന്വേഷണം തന്നെ വേണ്ടെന്നു വച്ചതെന്നും എം വി ഗോവിന്ദന്‍

പാര്‍ടിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് വൈരുധ്യമുള്ള പ്രസ്താവനകള്‍ MV Govindan, Solar Case, Controversy, Criticism, Politics, Kerala News
തിരുവനന്തപുരം: (www.kvartha.com) സോളര്‍ കേസില്‍ പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതില്‍ സിപിഎമിന് പങ്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന്റെ അകത്തുള്ള പ്രശ്‌നങ്ങള്‍ പുറത്തുവരുമെന്നതിനാലാണ് അവര്‍ അന്വേഷണം തന്നെ വേണ്ടെന്നു വച്ചതെന്നും അദ്ദേഹം പരിഹസിച്ചു. സോളര്‍ കേസില്‍ യുഡിഎഫിന്റേത് അവസരവാദ നിലപാടാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ സ്റ്റാഫംഗമായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തത് അദ്ദേഹം അറിഞ്ഞിരുന്നു എന്ന് വിഡി സതീശന്‍ പറയുമ്പോള്‍ ഇക്കാര്യം ഉമ്മന്‍ ചാണ്ടി അറിഞ്ഞില്ലെന്നും അറസ്റ്റ് അദ്ഭുതപ്പെടുത്തിയെന്നുമാണ് കെസി ജോസഫ് പറയുന്നത്. ഇത്തരത്തില്‍ വൈരുധ്യമുള്ള ഒരുപാട് പ്രസ്താവനകളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

MV Govindan on solar case new revelations, Thiruvananthapuram, News, MV Govindan, Solar Case, Controversy, Criticism, Politics, Congress, CPM, Kerala News


എം വി ഗോവിന്ദന്റെ വാക്കുകള്‍:

ഉമ്മന്‍ ചാണ്ടിയുടെ സ്റ്റാഫംഗമായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തത് അദ്ദേഹം അറിഞ്ഞിരുന്നു എന്നാണ് വിഡി സതീശന്‍ പറഞ്ഞത്. എന്നാല്‍ ഇത് ഉമ്മന്‍ ചാണ്ടി അറിഞ്ഞില്ലെന്നും അറസ്റ്റ് അദ്ഭുതപ്പെടുത്തിയെന്നുമാണ് കെസി ജോസഫ് പറഞ്ഞത്. ഇത്തരത്തില്‍ വൈരുധ്യമുള്ള ഒരുപാട് പ്രസ്താവനകളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു പുറത്തുവരുന്നത്.

ഇതില്‍ സിപിഎം കക്ഷിയല്ല. ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ മുഴുവന്‍ കാര്യവും, യഥാര്‍ഥത്തില്‍ അതിന്റെ ആദ്യത്തെ കമിഷനെ നിശ്ചയിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ മുഴുവന്‍ ചെയ്തിട്ടുള്ളത് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സര്‍കാരുമാണ്. അതില്‍ ഞങ്ങള്‍ കക്ഷിയാകേണ്ട കാര്യമില്ല.

അന്ന് പാര്‍ടി സെക്രടറിയായിരുന്ന പിണറായി വിജയനെ കണ്ടു എന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് കത്ത് പുറത്തുവിട്ടത് എന്നതും വെറുതെ പറയുന്ന കാര്യങ്ങളാണ്. അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല. ഞങ്ങള്‍ക്ക് ഈ കത്ത് പുറത്തുവിടേണ്ട കാര്യമെന്താണ് ഉള്ളത്. ആ കത്ത് പുറത്തുവിടണമെന്ന് ആഗ്രഹിക്കുന്നത് ആരാണെന്നു വ്യക്തമാക്കപ്പെട്ടല്ലോ.

കത്ത് പുറത്തുവന്നാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഗുണമാണ്. സോളാര്‍ കേസില്‍ സിപിഎം ഉന്നയിക്കേണ്ട കാര്യം വളരെ ശക്തമായി ഉന്നിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വച്ചത്. ആ അന്വേഷണം വച്ചതോടെ ആ പ്രശ്‌നം തീര്‍ന്നില്ലെ. ദല്ലാള്‍ നന്ദകുമാറിന്റെയൊക്കെ വിശ്വാസ്യത ജനങ്ങളാണ് മനസ്സിലാക്കേണ്ടത്, ഞങ്ങളാരും പറഞ്ഞുണ്ടാക്കേണ്ടതല്ലല്ലോ- എന്നും ഗോവിന്ദന്‍ ചോദിച്ചു.

Keywords: MV Govindan on solar case new revelations, Thiruvananthapuram, News, MV Govindan, Solar Case, Controversy, Criticism, Politics, Congress, CPM, Kerala News.

Post a Comment