Follow KVARTHA on Google news Follow Us!
ad

MV Govindan | 'പുതുപ്പള്ളിയില്‍ ബിജെപി വോട് ലഭിച്ചാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കും'; കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി എംവി ഗോവിന്ദന്‍

'ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവില്ല' Thrissur News, Kottayam NewsCongress, CPM, BJP, Allegations, Pudupally, By-election, Politics News
തൃശ്ശൂര്‍: (www.kvartha.com) പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സി പി എം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍. പുതുപ്പള്ളിയില്‍ ബി ജെ പി വോട് ലഭിച്ചാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കുവെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൗണ്ടിങ്ങില്‍ മാത്രമേ ഇതു വ്യക്തമാകൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബി ജെ പി വോട് വാങ്ങിയാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കും. പുതുപ്പള്ളിയില്‍ ബി ജെ പി വോടുകള്‍ കോണ്‍ഗ്രസിലേക്ക് പോയി. ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ അത് ബി ജെ പി വോടുകള്‍ വാങ്ങിയത് മൂലം ആയിരിക്കും. ബി ജെ പി വോട് വാങ്ങിയാല്‍ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാന്‍ കഴിയുക. ബി ജെ പി വോട് യു ഡി എഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടല്‍. അല്ലാത്ത പക്ഷം എല്‍ ഡി എഫിന് വിജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സര്‍കാരിന്റെ ആണിക്കല്ലിളക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗോവിന്ദന്‍ മറുപടി നല്‍കി. സര്‍കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 72.91 ശതമാനം പോളിംഗാണ് ഇത്തവണ പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു.

News, Kerala, Kerala-News, Politics, Politics-News, Thrissur News, Kottayam NewsCongress, CPM, BJP, Allegations, Pudupally, By-election, Politics News.


Keywords: News, Kerala, Kerala-News, Politics, Politics-News, Thrissur News, Kottayam NewsCongress, CPM, BJP, Allegations, Pudupally, By-election, Politics News. 

Post a Comment