Follow KVARTHA on Google news Follow Us!
ad

Explodes | ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണിന് തീപ്പിടിച്ച് ഉഗ്രസ്‌ഫോടനം; വീട് ഭാഗികമായി തകര്‍ന്നു, 3 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഗ്ലാസുകളും ജനലുകളും സമീപത്തെ വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു Mobile phone, Explodes, Injured, Hospitalized, National News
മുംബൈ: (www.kvartha.com) ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണിന് തീപ്പിടിച്ച് ഉഗ്രസ്‌ഫോടനം. സംഭവത്തില്‍ വീട് ഭാഗികമായി തകരുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ ഉത്തംനഗര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. ഫോണിനോട് ചേര്‍ന്ന് ഒരു ഡിയോഡറന്റ് കുപ്പി വെച്ചിരുന്നു. ഇതായിരിക്കാം വലിയ പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിഗമനം.

സ്ഫോടനത്തില്‍ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും സമീപത്തെ വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാറ്ററി തകരാറാണ് സാധാരണയായി സ്മാര്‍ട് ഫോണില്‍ തീപ്പിടിത്തത്തിനും സ്ഫോടനത്തിനും കാരണമാകാറുള്ളത്. ബാറ്ററികള്‍ പഴയതോ കേടായതോ ആണെങ്കില്‍, അമിതമായ ചൂട് പൊട്ടിത്തെറിക്ക് കാരണമാകും.

Mobile phone on charge explodes in Nashik; 3 injured, windows of house, glass of cars broken, Mumbai, News, Mobile phone, Explodes, Injured, Hospitalized, Police, Probe, National News


Keywords: Mobile phone on charge explodes in Nashik; 3 injured, windows of house, glass of cars broken, Mumbai, News, Mobile phone, Explodes, Injured, Hospitalized, Police, Probe, National News.

Post a Comment