Vaccination | കൊച്ചുകുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കുന്ന വാക്‌സിനേഷന്‍ പരിപാടി 'മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0' രണ്ടാംഘട്ടം വിജയം
Sep 30, 2023, 17:01 IST
തിരുവനന്തപുരം: (KVARTHA) മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 12,486 ഗര്‍ഭിണികള്‍ക്കും 85,480 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്. ഇതുകൂടാതെ ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്ത 1654 കൂട്ടികള്‍ക്ക് കൂടി വാക്സിന്‍ നല്‍കാനായി. 10,748 സെഷനുകളായാണ് വാക്സിനേഷന്‍ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം- 1,961, കൊല്ലം- 252, ആലപ്പുഴ- 502, പത്തനംതിട്ട- 285, കോട്ടയം- 773, ഇടുക്കി- 215, എറണാകുളം- 724, തൃശൂര്‍- 963, പാലക്കാട് -1646, മലപ്പുറം- 1397, കോഴിക്കോട്- 1698, വയനാട് -555, കണ്ണൂര്‍- 687, കാസര്‍കോട് - 628 എന്നിങ്ങനെയാണ് ഗര്‍ഭിണികള്‍ വാക്സിന്‍ സ്വീകരിച്ചത്.
ഒക്ടോബര്‍ ഒമ്പതു മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം. സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പെടെ ആറ് ദിവസങ്ങളിലാണ് വാക്സിനേഷന്‍ പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള ഗര്‍ഭിണികളും അഞ്ചു വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും വാക്സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
Keywords: Mission Indradhanush Operation 5.0 Phase 2 Success; 91% of children and 100% of pregnant women were vaccinated, Thiruvananthapuram, News, Mission Indradhanush Operation 5.0 Phase 2, Success, Children, Pregnant Women, Vaccination, Health, Health Minister, Veena George, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.