തിരുവനന്തപുരം: (KVARTHA) കത്തെഴുതി വച്ചശേഷം വീടുവിട്ടിറങ്ങിയ 13കാരനെ കണ്ടെത്തിയതായി പൊലീസ്. കാട്ടാക്കടയില്‍നിന്നു കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് കണ്ടെത്തിയത്. എട്ട് എ ക്ലാസിലെ സുഹൃത്തിനു കളര്‍ പെന്‍സിലുകള്‍ നല്‍കണമെന്നും ഞാന്‍ പോകുന്നു എന്നും കത്തെഴുതി വച്ചാണ് കുട്ടി പോയതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ചെയാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കള്ളിക്കാട്ടെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ആണ് കാണാതായത്. വീടുവിട്ടുപോയതിന്റെ കാരണം കുട്ടിയോട് ചോദിച്ചു മനസിലാക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Missing student found, Thiruvananthapuram, News, Missing student found, Police, CCTV, Probe, Complaint, Letter, Friend, Kerala.