Follow KVARTHA on Google news Follow Us!
ad

Veena George | 'പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയത് മികച്ച രാഷ്ട്രീയ മത്സരം'; പ്രിയപ്പെട്ട ജെയ്ക് നിങ്ങള്‍ മാന്യമായ മത്സരം കാഴ്ചവെച്ച് മാതൃകയായെന്ന് വീണാ ജോര്‍ജ്

'തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോടുകള്‍ക്ക് ഒരു ഇളക്കവും സംഭവിച്ചില്ല' Veena George, Chandy Oommen, UDF, LDF, Minister, Jaick C Thomas
കോട്ടയം: (www.kvartha.com) ചരിത്ര റെകോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ 37,719 വോടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെ തോല്‍പിച്ച് യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍ സ്ഥാനമുറപ്പിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയത് മികച്ച രാഷ്ട്രീയ മത്സരമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നാല്‍പ്പത്തി ഒമ്പതാം ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയ്ക് സി. തോമസ് നേടിയത് 42,425 വോട്ടാണ്. ഇടതുപക്ഷം നേടിയ ഈ 42,425 വോട്ടില്‍ ഓരോ വോട്ടിനും ഒരായിരം വോട്ടിന്റെ മൂല്യമുണ്ടെന്ന് വീണാ ജോര്‍ജ് ഫേസ്ബുകില്‍ കുറിച്ചു

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയത് മികച്ച രാഷ്ട്രീയ മത്സരമാണ്. പ്രിയപ്പെട്ട ജെയ്ക്, നിങ്ങൾ പക്വതയോടെ, വിവേകത്തോടെ, മാന്യമായ മത്സരം കാഴ്ചവെച്ച് മാതൃകയായി. 53 വർഷം പുതുപ്പള്ളിയിൽ എംഎൽഎയായിരുന്ന ബഹു. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നാൽപ്പത്തി ഒമ്പതാം ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ സ. ജയ്ക് സി. തോമസ് നേടിയത് 42,425 വോട്ടാണ്. ഇടതുപക്ഷം നേടിയ ഈ 42,425 വോട്ടിൽ ഓരോ വോട്ടിനും ഒരായിരം വോട്ടിന്റെ മൂല്യമുണ്ട്.



News,Kerala, Kerala-News, Politics, Politics-News, Veena George, Chandy Oommen, UDF, LDF, Minister, Jaick C Thomas, Minister Veena George responses on Puthuppally By-election Result.

2021, 2016, 2006 തുടങ്ങിയ വർഷങ്ങളിലൊക്കെത്തന്നെ യുഡിഎഫിനെ വിജയിപ്പിക്കാൻ പുതുപ്പള്ളി തീരുമാനിച്ചപ്പോൾ കേരള ജനത എടുത്ത തീരുമാനം മറിച്ചായിരുന്നു; അത് ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു.
2016 ൽ എൽഡിഎഫ് സംസ്ഥാനത്ത് 91 സീറ്റോടെ വലിയ വിജയം നേടിയപ്പോൾ പുതുപ്പള്ളിയിൽ ഇടതുപക്ഷ സ്ഥാനാർഥി സ. ജയ്ക് സി. തോമസിന് ലഭിച്ച വോട്ടു ശതമാനം തന്നെ നേരിയ വ്യത്യാസത്തിൽ (0.2 ശതമാനം) ഈ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ലഭിച്ചു.

എൽഡിഎഫ് വോട്ടുകൾക്ക് ഒരു ഇളക്കവും സംഭവിച്ചില്ല. ശക്തമായ സഹതാപ തരംഗത്തിലും പുതുപ്പള്ളി ഇടതുപക്ഷത്തിന് നൽകിയ പിന്തുണ കരുത്തുറ്റതാണ്.


Keywords: News,Kerala, Kerala-News, Politics, Politics-News, Veena George, Chandy Oommen, UDF, LDF, Minister, Jaick C Thomas, Minister Veena George responses on Puthuppally By-election Result.

Post a Comment