എന്നാല്‍ ഒന്നാം ദിവസം ചില സിനിമകള്‍ പൊട്ടിപ്പോകുന്നതു പോലെ ഈ തിരക്കഥയും സിനിമയും പൊട്ടിപ്പോയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നെല്ലു കര്‍ഷകരുടെ പ്രശ്‌നം ഉന്നയിച്ച ജയസൂര്യയ്ക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി എന്ന സണ്ണി ജോസഫിന്റെ വാക്കുകള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാക്കുകള്‍:
യഥാസമയങ്ങളില്‍ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റേയോ പൈസ കിട്ടാത്ത സാഹചര്യത്തില്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് ബാങ്കുകളുമായി പിആര്‍എസ് സംവിധാനം നടപ്പിലാക്കിയത്. ഇത് നടപ്പിലാക്കിയപ്പോള്‍ ചിലര്‍ ഒരുപാട് കഥകള്‍ ഇറക്കി. ആ കഥകളില്‍ ഒന്നാണ് ഒരു സിനിമാ നടനും ഇറക്കിയ കഥ. മാസങ്ങള്‍ക്കു മുന്‍പേ മുഴുവന്‍ പൈസയും വാങ്ങിയ ഒരാളുടെ പേരും പറഞ്ഞിട്ടാണ് ഒരു സിനിമാ താരം ഒരു പുതിയ തിരക്കഥ മെനഞ്ഞത്. ഒന്നാം ദിവസം തന്ന ചില സിനിമകള്‍ പൊട്ടിപ്പോകുന്നതു പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി.
രണ്ട് മന്ത്രിമാരുടെ മുഖത്തു നോക്കി പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഓണമുണ്ണാന്‍ നിര്‍വാഹമില്ലാതെ പൈസ ലഭ്യമാകാതെ ഇരിക്കുന്നു എന്നായിരുന്നു. അത് ഒരാളെ ചൂണ്ടിക്കാട്ടിത്തന്നെ ആയിരുന്നു പറഞ്ഞത്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി വലിയ ബന്ധവുമുണ്ട്. പാലക്കാട് ഉള്‍പെടെ പോയി പ്രസംഗിക്കുകയും ചെയ്തു.
കൃഷ്ണപ്രസാദ് എന്ന കര്‍ഷകന് മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ മുഴുവന്‍ പൈസയും ലഭിച്ചതാണ്. ചെറുപ്പക്കാരൊന്നും കൃഷിയിലേക്കു വരുന്നില്ല എന്നല്ല ഞങ്ങള്‍ ആ വേദിയില്‍ പ്രസംഗിച്ചത്. കൃഷികൊണ്ട് വരുമാനമുണ്ടാക്കി ഔഡി കാര്‍ വാങ്ങിയ ഒരാള്‍ ആ വേദിയില്‍ ഇരിപ്പുണ്ടായിരുന്നു. അതുപോലെ ഒരുപാട് ചെറുപ്പക്കാര്‍ തന്നെ നമ്മുടെ നാട്ടില്‍നിന്ന് കൃഷിയിലേക്ക് വരുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
റബര്‍ കര്‍ഷകരെ വഞ്ചിച്ചു എന്ന സണ്ണി ജോസഫിന്റെ പ്രസ്താവന രാഷ്ട്രീയപരമാണെന്നും മന്ത്രി ആരോപിച്ചു. കേരളത്തിലെ റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ ഒരു പൈസപോലും കേന്ദ്ര സഹായമില്ലാതെ 1914. 15 കോടി രൂപ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കേരള സര്‍കാരിനു കഴിഞ്ഞിട്ടുണ്ട്.
ഇത് കെഎം മാണി ധനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ഈ പണത്തിന്റെ സിംഹഭാഗവും കൊടുത്തത് രണ്ട് എല്‍ഡിഎഫ് സര്‍കാരുകളുടെ കാലത്താണ്. കേന്ദ്രത്തിന്റെ സഹായത്തോടെയാണ് റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Minister P Prasad Against Actor Jayasurya, Thiruvananthapuram, News, Politics, Minister P Prasad, Criticized, Actor Jayasurya, Controversy, Assembly, Kerala.
Keywords: Minister P Prasad Against Actor Jayasurya, Thiruvananthapuram, News, Politics, Minister P Prasad, Criticized, Actor Jayasurya, Controversy, Assembly, Kerala.