Follow KVARTHA on Google news Follow Us!
ad

Tanu Jain | വെറും 7 വർഷത്തിന് ശേഷം ഐഎഎസ് പദവി വിട്ടൊഴിഞ്ഞ് ഒരു വനിത; ഡോക്ടർ ജോലിയും വേണ്ടെന്ന് വെച്ച് തിരഞ്ഞെടുത്തത് ഈ തൊഴിൽ! എന്തുകൊണ്ടാണ് സിവിൽ സർവീസ് ഉപേക്ഷിച്ചത്?

സാമൂഹ്യ മാധ്യമങ്ങളിലും വളരെ ജനപ്രിയയാണ് Tanu Jain, UPSC exam, IAS, Viral Post
ന്യൂഡെൽഹി: (www.kvartha.com) യു‌പി‌എസ്‌സി പരീക്ഷയിൽ വിജയിക്കുകയും ഐ‌എ‌എസ് ഓഫീസറാകുകയും ചെയ്യുക എന്നത് നിരവധി ഇന്ത്യക്കാരുടെ സ്വപ്നമാണ്. രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യുപിഎസ്‌സി വിജയിക്കുക എളുപ്പമല്ല. ഇതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുന്നവർ ഏറെയാണ്. എന്നാൽ പരീക്ഷ പാസായിട്ടും ഈ രംഗത്ത് തുടരാത്ത ചിലരുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. തനു ജെയിൻ. എന്തുകൊണ്ടാണ് പലരുടെയും സ്വപ്‌നമായ ജോലി ഈ സ്ത്രീ ഉപേക്ഷിച്ചത്?

News, National, New Delhi, Tanu Jain, UPSC exam, IAS, Viral Post, Meet Tanu Jain, doctor who cracked UPSC exam, left IAS job after 7 years due to…

ഡോക്ടറിൽ നിന്ന് ഐഎഎസുകാരിയിലേക്ക്

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് തനു ജെയിൻ. ഡെൽഹിയിലെ കേംബ്രിഡ്ജ് സ്‌കൂളിൽ പഠിച്ച തനു ജെയിൻ ദേശീയ തലസ്ഥാനത്തെ സദർ പ്രദേശത്താണ് വളർന്നത്. യുപിഎസ്‌സി പരീക്ഷ ജയിച്ച് ഐഎഎസ് ഓഫീസറാകുന്നതിന് മുമ്പ് മെഡിസിൻ പഠിച്ചിരുന്നു. സുഭാരതി മെഡിക്കൽ കോളേജിൽ നിന്ന് ഡെന്റൽ സർജറി ബിരുദം (BDS) നേടിയിട്ടുണ്ട്. ബിഡിഎസിന് പഠിക്കുമ്പോഴാണ് തനു ജെയിൻ യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്.

തന്റെ ആദ്യ ശ്രമത്തിൽ, യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ വെറും രണ്ട് മാസത്തെ തയ്യാറെടുപ്പുകൾ കൊണ്ട് പാസായി. എന്നിരുന്നാലും, മെയിൻ പരീക്ഷ പാസാകാൻ കഴിഞ്ഞില്ല. 2014-ൽ മൂന്നാം ശ്രമത്തിൽ 648-ാം റാങ്ക് നേടി. ഐ‌എ‌എസ് ഓഫീസറായ ശേഷം, അവർ തന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടർന്നു. മോട്ടിവേഷണൽ സ്പീക്കറായും പ്രശസ്തയാണ്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും വളരെ ജനപ്രിയയാണ്. ഇൻസ്റ്റാഗ്രാമിൽ 96,000 ഫോളോവേഴ്‌സ് ഉണ്ട്.

ഇതുകൂടാതെ, അധ്യാപനത്തിൽ വളരെയധികം താൽപര്യമുണ്ട്, കൂടാതെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ തതസ്തു എന്ന പേരിൽ ഒരു ഐഎഎസ് കോച്ചിംഗ് സെന്റർ ആരംഭിച്ചിരുന്നു. അതിന് ശേഷമാണ് ഐഎഎസ് ഉപേക്ഷിച്ച് അധ്യാപികയാകാൻ തീരുമാനിച്ചത്.

'അതുകൊണ്ടാണ് ഞാൻ റിസ്ക് എടുത്തത്'

അടുത്തിടെയാണ് തനു ജെയിൻ ഐഎഎസ് ഓഫീസർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ അധ്യാപികയായത്. തന്റെ തീരുമാനത്തിന് പിന്നിലെ കാരണവും അവർ വിശദമാക്കുന്നു. യുപിഎസ്‌സി തയ്യാറെടുപ്പിനിടെ താൻ ഒരുപാട് ബുദ്ധിമുട്ടിയെന്ന് തനു ജെയിൻ പറയുന്നു. 'എന്റെ ജോലി വളരെ നന്നായി മുന്നോട്ട് പോയി, ഞാൻ ഏഴര വർഷമായി ജോലി ചെയ്തു. എന്നാൽ യുപിഎസ്‌സി തയ്യാറെടുപ്പിൽ പ്രശ്നങ്ങൾ കണ്ടു. ഞാൻ തന്നെ പരീക്ഷയ്ക്ക് തയ്യാറെടുത്തു. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അതിനാൽ തയ്യാറെടുപ്പിനിടെ ഉദ്യോഗാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എനിക്കറിയാം. ജീവിതം പലപ്പോഴും നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങൾ നൽകുന്നു. ഭർത്താവ് സിവിൽ സർവീസിലാണ്. അതിനാൽ എനിക്ക് ഈ അവസരം ലഭിച്ചു. ജീവിതത്തിൽ മുന്നോട്ട് പോകാൻ റിസ്ക് എടുക്കാമെന്ന് തീരുമാനിച്ചു', തനു ജെയിൻ വ്യക്തമാക്കി.

Keywords: News, National, New Delhi, Tanu Jain, UPSC exam, IAS, Viral Post, Meet Tanu Jain, doctor who cracked UPSC exam, left IAS job after 7 years due to…
< !- START disable copy paste -->

Post a Comment