Follow KVARTHA on Google news Follow Us!
ad

Robbery | ചൊക്ലിയിൽ വൻ കവർച: 16 പവൻ നഷ്ടമായി

കാഞ്ഞിരത്തിൻ കീഴിൽ മേക്കര വീട്ടിൽ താഴെ സൈബുന്നിസ അബ്ദുല്ലയുടെ വീട്ടിലാണ് കവർച നടന്നത് Kerala News, Malayalam News, Robbery
തലശേരി: (www.kvartha.com) ചൊക്ലി പൊലിസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ വൻ കവർച്ച, 16 പവൻ നഷ്ടമായി. കാഞ്ഞിരത്തിൻ കീഴിൽ മേക്കര വീട്ടിൽ താഴെ സൈബുന്നിസ അബ്ദുല്ലയുടെ വീട്ടിലാണ് കവർച നടന്നത്. 70 കാരിയായ ഇവർ തനിച്ചു താമസിക്കുകയാണ്. വ്യാഴാഴ്ച രാവിലെ തെങ്ങുകയറാൻ ആളുവന്നതിനെ തുടർന്ന് വീട്ടുപറമ്പിലായിരുന്നു. കുറെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് 16 പവൻ സൂക്ഷിച്ചിരുന്ന ബോക്സ് അടക്കം കാണാതായത് ശ്രദ്ധയിൽ പെട്ടത്.
     
Robbery

പരാതി ലഭിച്ച ഉടൻ തന്നെ ചൊക്ലി എസ് ഐ, ആർ എസ് രെഞ്ജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.

Keywords: Kerala News, Kannur News, Malayalam News, Crime News, Robbery, Theft, Massive robbery in Chokli.
< !- START disable copy paste -->

Post a Comment