Follow KVARTHA on Google news Follow Us!
ad

Massive Blast | പാകിസ്താനില്‍ വിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്ന സമയത്ത് പള്ളിക്ക് സമീപം വന്‍ സ്ഫോടനം; 25 പേര്‍ മരിച്ചു, 70 ലധികം പേര്‍ക്ക് പരുക്ക്

'മരിച്ചവരില്‍ ഒരു ഡെപ്യൂടി പൊലീസ് സൂപ്രണ്ടും' Balochistan News, Pakistan News, Islamabad News, Massive Blast, Died, Injured, Religious Procession,
ഇസ്ലാമാബാദ്: (KVARTHA) പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ പള്ളിക്ക് സമീപം വന്‍ സ്‌ഫോടനം. മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ 25 ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 70 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

'വന്‍ സ്ഫോടന'മാണ് ഉണ്ടായതെന്ന് മസ്തുങ് അസിസ്റ്റന്റ് കമീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി, ചിലരുടെ നില ഗുരുതരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബലൂചിസ്താന്‍ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിശ്വാസികള്‍ പ്രാര്‍ഥന നടത്തുകയായിരുന്നു. മരിച്ചവരില്‍ ഒരു ഡെപ്യൂടി പൊലീസ് സൂപ്രണ്ടും (ഡിഎസ്പി) ഉള്‍പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. മസ്തുങ്ങിന്റെ ഡിഎസ്പി നവാസ് ഗഷ്‌കോരിയാണ് കൊല്ലപ്പെട്ടത്തതെന്നാണ് വിവരം.

ജില്ലയില്‍ സെപ്റ്റംബറില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമാണിത്. ഈ മാസം ആദ്യം നടന്ന സ്ഫോടനത്തില്‍ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.



Keywords: News, World, World-News, Crime, Crime-News, Balochistan News, Pakistan News, Islamabad News, Massive Blast, Died, Injured, Religious Procession, Southwest Pakistan, Massive blast rips through religious procession in restive southwest Pakistan.

Post a Comment