Follow KVARTHA on Google news Follow Us!
ad

Maoist | ആറളത്ത് വനംവകുപ്പ് കാംപ് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം; പൊലീസ് അന്വേഷണമാരംഭിച്ചു

ടൗണുകളില്‍ നേരത്തെ പുനരധിവാസ പാകേജ് പ്രഖ്യാപിച്ചുകൊണ്ടു പോസ്റ്റര്‍ പതിച്ചിരുന്നു Maoist Presence, Aralam Forest, Police, Investigation
ഇരിട്ടി: (www.kvartha.com) ആറളത്ത് വനംവകുപ്പ് കാംപ് മേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തണ്ടര്‍ബോള്‍ടും അന്വേഷണം ഊര്‍ജിതമാക്കി. ആറളം ഫാമിനടുത്ത് പരിപ്പുതോട് പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് കാംപ് ഓഫീസിലാണ് ഓഗസ്റ്റ് 14 ന് രാത്രി ആറംഗ മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് സൂചന.

മാവോയിസ്റ്റുകളെത്തിയ സമയം രണ്ടു വാചര്‍ മാത്രമേ കാംപ് ഓഫീസിലുണ്ടായിരുന്നുള്ളുെവന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. ഇതുസംബന്ധിച്ചുളള വാര്‍ത്തകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഉന്നത വനംവകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച് ആറളത്തെ വനം വകുപ്പു ഉദ്യോഗസ്ഥരോട് റിപോര്‍ട് തേടിയതായാണ് വിവരം.

അയ്യംകുന്ന്, ആറളം പഞ്ചായതിലെ കീഴ്പ്പളളി തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ അടുത്ത നാളുകളില്‍ സായുധരായ മാവോയിസ്റ്റുകളെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ടും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് കര്‍ണാടക അതിര്‍ത്തിയിലെ വനംകുപ്പ് കാംപ് ഓഫീസിന് സമീപം മാവോവാദികളെത്തിയെന്ന വിവരം പുറത്തുവരുന്നത്.
Maoist presence in Aralam forest department camp area; police started investigation, Kannur, News, Maoist Presence, Aralam Forest, Police, Investigation, Poster, Report, Kerala

നേരത്തെ കീഴടങ്ങുന്ന മാവോവാദി സംഘത്തിന് പുനരധിവാസ പാകേജ് പ്രഖ്യാപിച്ചുകൊണ്ടു പൊലീസ് വനമേഖലയിലെ ടൗണുകളില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല.

Keywords: Maoist presence in Aralam forest department camp area; police started investigation, Kannur, News, Maoist Presence, Aralam Forest, Police, Investigation, Poster, Report, Kerala. 

Post a Comment