Follow KVARTHA on Google news Follow Us!
ad

Kharge | കഴിവില്ലാത്ത മുഖ്യമന്ത്രിയെ പുറത്താക്കൂ, മണിപ്പൂര്‍ യുദ്ധക്കളമായി മാറി; 147 ദിവസമായി ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു, പ്രധാനമന്ത്രിക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല; കാണാതായ മെയ്‌തെയ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ഇംഫാലില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി Manipur Issue, Mallikarjun Kharge, Congress President, Slams, Politics, National News
ന്യൂഡെല്‍ഹി: (KVARTHA) മണിപ്പൂരിലെ സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സര്‍കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. 'കഴിവില്ലാത്ത' മുഖ്യമന്ത്രിയെ പുറത്താക്കൂവെന്ന് ആവശ്യപ്പെട്ട അദ്ദേഹം മണിപ്പൂര്‍ യുദ്ധക്കളമായി മാറിയെന്നും കുറ്റപ്പെടുത്തി. ജൂലൈ ആറു മുതല്‍ സംസ്ഥാനത്തുനിന്നും കാണാതായിരുന്ന രണ്ട് മെയ്‌തെയ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'147 ദിവസമായി മണിപ്പുരിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല. അക്രമത്തില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്നതിന്റെ ചിത്രങ്ങള്‍ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ആയുധമാക്കിയതായി വ്യക്തമാണ്' എന്നും എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ് ഫോമില്‍ അദ്ദേഹം കുറിച്ചു.

അക്രമത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയ അദ്ദേഹം, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ 'കഴിവില്ലാത്തവന്‍' എന്ന് പരിഹസിക്കുകയും അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് മെയ്‌തെയ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു.

17 വയസ്സുള്ള വിദ്യാര്‍ഥിനിയുടെയും 20 വയസ്സുള്ള സുഹൃത്തിന്റെയും കൊലയ്ക്കു മുന്‍പും പിന്‍പുമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ ഇംഫാലില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

'Manipur turned into battlefield…sack ‘incompetent’ CM': Kharge slams PM Modi over violence, Manipur, News, Manipur Issue, Mallikarjun Kharge, Congress President, Slams, Politics, BJP, Criticism, National News


Keywords: 'Manipur turned into battlefield…sack ‘incompetent’ CM': Kharge slams PM Modi over violence, Manipur, News, Manipur Issue, Mallikarjun Kharge, Congress President, Slams, Politics, BJP, Criticism, National News.

Post a Comment