Follow KVARTHA on Google news Follow Us!
ad

Mani Congress | പുത്തനച്ചി പുരപ്പുറം തൂക്കുന്നു; ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4 സീറ്റുകള്‍ വേണമെന്ന് മാണി കോണ്‍ഗ്രസ്; അവകാശവാദമുന്നയിക്കുന്നതില്‍ വടകരയും

അനുകൂല തീരുമാനം ഉണ്ടാകുമോ Mani Congress, Loksabha Seat, Politics, CPM, Meeting, Kerala News
കണ്ണൂര്‍: (www.kvartha.com) എല്‍ ഡി എഫില്‍ വന്നുകയറിയതിന് ശേഷമുളള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരളാ കോണ്‍ഗ്രസ് ( മാണിവിഭാഗം) മുന്‍പോട്ടുവയ്ക്കുന്നത് വന്‍ അവകാശവാദങ്ങള്‍. മുന്നണിയിലെ രണ്ടാം പാര്‍ടിയായ തങ്ങളെ അംഗീകരിച്ചു നാലു ലോക്സഭാ സീറ്റുകള്‍ മത്സരിക്കാന്‍ വേണമെന്നാണ് ആവശ്യം. ഇതില്‍ സി പി എം കുത്തക സീറ്റായ വടകരയും ഉണ്ടെന്നതുളളതാണ് ശ്രദ്ധേയം.

Mani Congress demands 4 seats in Lok Sabha elections, Kannur, News, Mani Congress, Loksabha Seat, Politics, CPM, Meeting, CPI, Kerala News

തങ്ങളുടെ സിറ്റിംഗ് സീറ്റായ കോട്ടയം ഉള്‍പെടെ നാല് സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളില്‍ ഏതെങ്കിലും മൂന്നെണ്ണം കൂടി ആവശ്യപ്പെടാനാണ് തീരുമാനം. കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയിലാണ് ഡിമാന്‍ഡുകള്‍ മുന്‍പോട്ടുവയ്ക്കുന്നത്.

കുട്ടനാട്ടെ പാര്‍ടി പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെ തുടര്‍ന്ന് സി പി ഐയുമായി ഇടഞ്ഞു നില്‍ക്കുന്ന സി പി എമുമായി കൂടുതല്‍ അടുത്ത് പരമാവധി എം പിമാരെ കൂട്ടുന്നതിനാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ തന്ത്രമൊരുക്കുന്നത്.

ആളില്ലാ പാര്‍ടിയായ സി പി ഐയെക്കാള്‍ കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന് കോട്ടയത്ത് കഴിഞ്ഞ തവണ നടന്ന സംസ്ഥാന കമിറ്റി യോഗത്തില്‍ ഉള്‍പെടെ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.

കേരള കോണ്‍ഗ്രസ് എം ഇടതുചേരിയില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കാര്യം അനൗദ്യോഗികമായി കേരള കോണ്‍ഗ്രസ് എം, സിപിഎം നേതാക്കളോട് പല ഘട്ടത്തിലും പറഞ്ഞിരുന്നു. സീറ്റുകള്‍ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാനാണ് ഉന്നതാധികാര സമിതിയില്‍ തീരുമാനമായിരിക്കുന്നത്.

എന്നാല്‍ ഇത്തരം അവകാശവാദങ്ങളില്‍ സി പി എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം മാത്രമേ മുന്നണിയില്‍ സീറ്റു ചര്‍ചകള്‍ തുടങ്ങേണ്ടതുളളൂവെന്ന നിലപാടിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. എന്തുതന്നെയായാലും നിരവധി പാര്‍ടി ഗ്രാമങ്ങളും രക്ത സാക്ഷികളുമുളള വടകര മണ്ഡലം വിട്ടുകൊടുക്കാന്‍ സാധ്യത വളരെ കുറവാണ്.

Keywords: Mani Congress demands 4 seats in Lok Sabha elections, Kannur, News, Mani Congress, Loksabha Seat, Politics, CPM, Meeting, CPI, Kerala News.

Post a Comment