Life imprisonment | 'മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിന് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ഭാര്യയെ മകളുടെ മുന്നില്‍ വച്ച് കമ്പിപ്പാരകൊണ്ട് അടിച്ചുകൊലപ്പെടുത്തി'; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

 


തിരുവനന്തപുരം: (KVARTHA) മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിന് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ഭാര്യയെ മകളുടെ മുന്നില്‍ വച്ച് കമ്പിപ്പാരകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ ജീവപര്യന്തം കഠിന തടവിന് വിധിച്ച് കോടതി.

Life imprisonment | 'മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിന് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ഭാര്യയെ മകളുടെ മുന്നില്‍ വച്ച് കമ്പിപ്പാരകൊണ്ട് അടിച്ചുകൊലപ്പെടുത്തി'; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

മുദാക്കല്‍ ചെമ്പൂര് കളിക്കല്‍ കുന്നിന്‍ വീട്ടില്‍ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അഴൂര്‍ സ്വദേശി സന്തോഷിന് (37) ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.

പിഴ തുക ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം എന്നും കോടതി വിധിച്ചു. പിഴ തുക കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്.

സംഭവം ഇങ്ങനെ:


മദ്യപിച്ചു വന്ന് ഭാര്യ നിഷയെ ഉപദ്രവിച്ചതിന് ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് കൊലപാതകത്തിനു കാരണം. 2011 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് സന്തോഷ് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ചു വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു. 

സംഭവത്തിനു തലേദിവസം നിഷ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടില്‍നിന്നു മാറി നിന്നശേഷം പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ നിഷയുടെ വീട്ടിലെത്തി നിഷയുമായി വഴക്കിട്ടു. നിഷയുടെ മാതാവ് രാധയും സഹോദരി രമ്യയും വീട്ടിലുള്ളത് കാരണം സന്തോഷ് മടങ്ങി.

നിഷയുടെ സഹോദരി ജോലിക്കും അമ്മ രാധ വീട്ടുസാധനങ്ങള്‍ വാങ്ങാനും പോയതിനുശേഷം രാവിലെ പത്തുമണിയോടെ നിഷയുടെ വീട്ടിലെത്തിയ സന്തോഷ് വീടിന്റെ മുന്‍വശത്ത് തുണി അലക്കിക്കൊണ്ടുനിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

 കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷ, അയല്‍വാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്‌സാക്ഷികള്‍. അച്ഛന്‍ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകള്‍ സനീഷ കോടതിയില്‍ മൊഴി നല്‍കി. തറയില്‍ വീണ നിഷയെ വീണ്ടും സന്തോഷ് മര്‍ദിക്കുന്നതു കണ്ടുവെന്ന് അയല്‍വാസി സുനിതയും കോടതി മുമ്പാകെ മൊഴി നല്‍കി.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ എം സലാഹുദീന്‍, ദേവിക മധു, അഖിലാ ലാല്‍ എന്നിവര്‍ ഹാജരായി. ആറ്റിങ്ങല്‍ പൊലീസ് മുന്‍ സര്‍കിള്‍ ഇന്‍സ്പക്ടറും ഇപ്പോള്‍ ഡിസിആര്‍ബി ഡി വൈ എസ് പിയുമായ ബി അനില്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords:  Man sentenced to life imprisonment for killing woman, Thiruvananthapuram, News, Life Imprisonment, Court, Murder Case, Police, Complaint, Crime, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia