വ്യാപകമായി പ്രചരിക്കുന്ന വൈറലായ ഈ വീഡിയോയില്‍ ഒരു സുഹൃത്തിനോടൊപ്പം നൃത്തം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് പെട്ടെന്ന് പുറകില്‍ ഇരിക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
നെഞ്ചില്‍ കൈ അമര്‍ത്തി കൊണ്ട് ഇയാള്‍ നിലത്ത് കിടക്കുന്നതും അപ്പോഴേക്കും ആളുകള്‍ ചുറ്റും കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുത്ത് കൊണ്ട് നൃത്തം ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അടുത്ത കാലത്തായി, പ്രത്യേകിച്ചും കോവിഡിന് ശേഷം യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചു വരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും ഭക്ഷണ രീതിയുമാണ് യുവാക്കള്‍ക്കിടയില്‍ ഇത്തരം രോഗങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണമായി ആരോഗ്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ഏതാനും മാസങ്ങള്‍ മുന്‍പാണ് ഗാസിയാബാദിലെ ഒരു വ്യായാമശാലയില്‍ ട്രെഡ്മിലില്‍ ഓടുന്നതിനിടയില്‍ ഹൃദയസ്തംഭനം മൂലം 19 വയസുള്ള യുവാവ് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ധാര്‍ഥ് കുമാര്‍ സിംഗ് എന്ന യുവാവായിരുന്നു അന്ന് മരിച്ചത്. സരസ്വതി വിഹാറില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ സിസിടിവി ക്ലിപ് ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
Keywords: News, National, National-News, Obituary, Obituary-News, Andhra Pradesh News, Dharmavaram News, Youth Died, Video, Dance, Friend, Ganesh Chaturthi, Celebrations, Viral, Man Dies While Dancing At Ganesh Chaturthi Celebrations in Andhra Pradesh, Viral Video.గణేష్ మండపం దగ్గర డాన్స్ చేస్తూ గుండెపోటుతో మృతి
— Telugu Scribe (@TeluguScribe) September 21, 2023
శ్రీ సత్యసాయి జిల్లా - ధర్మవరంలో
ప్రసాద్ (26) అనే యువకుడు బుధవారం రాత్రి గణేష్ మండపం వద్ద డాన్స్ చేస్తూ గుండెపోటుతో ఒక్కసారిగా కుప్పకూలి మృతి చెందాడు. pic.twitter.com/RUqf1mzRMR