തളിപ്പറമ്പ്: (www.kvartha.com) നിര്‍ത്തിയിട്ട ബസില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചെന്ന സംഭവത്തില്‍ പ്രതിയെ പരിയാരം പൊലീസ് പിടികൂടി.
മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശംസുദ്ദീനെ(40) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനാണ് പഴയങ്ങാടി-പയ്യന്നൂര്‍ റൂടില്‍ സര്‍വീസ് നടത്തുന്ന കാളിന്ദി എന്ന ബസില്‍ നിന്നും 100 ലിറ്റര്‍ ഡീസല്‍ മോഷണം പോയത്.
ബസുടമ ടിവി രവീന്ദ്രന്റെ പരാതിയില്‍ കേസെടുത്ത പരിയാരം പൊലീസ് സിസിടിവി പരിശോധനകളിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. സെപ്തംബര്‍ അഞ്ചിന് രാത്രി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബസ്. രാത്രി പത്ത് മണിക്ക് ശേഷം ജീവനക്കാര്‍ പുറത്തുപോയപ്പോഴാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതി കണ്ടയ്‌നര്‍ ലോറി ഡ്രൈവറാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Keywords: Man Arrested in Theft Case, Kannur, News, Arrested, Theft, Deisel, Complaint, Bus, Employees, CCTV, Police, Probe, Kerala News.