Follow KVARTHA on Google news Follow Us!
ad

Arrested | 'ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍'

രാത്രി ലൈറ്റ് മങ്ങിയ സമയത്ത് സീറ്റിന്റെ ആംറെസ്റ്റ് ഉയര്‍ത്തിയ ശേഷം മോശമായി പെരുമാറിയെന്നാണ് പരാതി Arrested, IndiGo Flight, Woman Passenger, Complaint
ഗുവാഹത്തി: (www.kvartha.com) ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. മുംബൈ- ഗുവാഹത്തി വിമാനത്തിലാണ് കഴിഞ്ഞദിവസമാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയത്ത് സീറ്റിന്റെ ആംറെസ്റ്റ് ഉയര്‍ത്തിയ ശേഷം മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. 

വിമാനം ഗുവാഹത്തി വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ യുവാവിനെ പൊലീസിന് കൈമാറിയെന്ന് എയര്‍ലൈന്‍ അധികൃതര്‍ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

ആവശ്യമെങ്കില്‍ പൊലീസ് അന്വേഷണത്തിന് വേണ്ട സഹായം നല്‍കുമെന്നും എയര്‍ലൈന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. താന്‍ ഉറങ്ങുകയായിരുന്നുവെന്നും ആംറെസ്റ്റ് ഉയര്‍ത്തി ഇയാള്‍ തന്റെ അടുത്തിരിക്കുന്നത് കണ്ടാണ് ഉണര്‍ന്നതെന്നും യുവതി പറഞ്ഞു. സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കാകുലയായ താന്‍ ഉറങ്ങുന്നത് പോലെ നടിക്കുകയും അയാള്‍ അവിടെനിന്ന് എഴുന്നേറ്റ് പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍, അയാള്‍ കൂടുതല്‍ അടുത്തെത്തി തന്റെ ശരീരത്തില്‍ പിടിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
Man arrested for molesting co-passenger on Mumbai-Guwahati Indigo flight, Guwahati, News, Arrested, IndiGo Flight, Woman Passenger, Complaint, Police, Statement, Probe, National

Keywords: Man arrested for molesting co-passenger on Mumbai-Guwahati Indigo flight, Guwahati, News, Arrested, IndiGo Flight, Woman Passenger, Complaint, Police, Statement, Probe, National. 

Post a Comment