Follow KVARTHA on Google news Follow Us!
ad

Arrested | ഡിജിറ്റൽ സർവെ നടത്താനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ; സംഭവത്തിന് പിന്നിലെ പ്രകോപനമെന്ത്?

പി പി വിജേഷ് എന്നയാളാണ് അറസ്റ്റിലായത് Kerala News, Malayalam News, Kannur News, Crime
കണ്ണൂർ: (www.kvartha.com) കോർപറേഷൻ പരിധിയിലെ പള്ളിക്കുന്നിൽ ഭൂമി അളന്ന് രൂപരേഖ തയാറാക്കുന്നതിൻ്റെ ഭാഗമായി ഡിജിറ്റൽ സർവ്വേക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ ആക്രമിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും വനിത ഉദ്യോഗസ്ഥയെ അപമാനിക്കുകയും ചെയ്തുവെന്ന കേസിൽ പ്രതി അറസ്റ്റിൽ. പി പി വിജേഷ് (38) എന്നയാളാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. 
     
Arrested

കഴിഞ്ഞ ദിവസം ഉച്ചക്ക് 1.45 ഓടെ പള്ളിക്കുന്ന് കുന്നാവ് എൽപി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ഡിജിറ്റൽ സർവ്വേക്കെത്തിയ പയ്യന്നൂർ റീസർവ്വേ ഓഫീസിലെ ഗ്രേഡ് രണ്ട് സർവ്വേ ഓഫീസർ തോട്ടടയിലെ വിജിത്തിനെയും (40) സംഘത്തെയുമാണ് ആക്രമിച്ചത്. ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് ആക്രമിക്കുകയും ലാപ് ടോപും തിരിച്ചറിയൽ കാർഡും നശിപ്പിക്കുകയും വനിതാ ഉദ്യോഗസ്ഥയുടെ ടാഗും ബാഗും പിടിച്ചു വലിച്ച് പൊതുസ്ഥലത്ത് വച്ച് അപമാനിക്കുകയും 2,25 ,000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് പരാതി. 

ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ഗൾഫിൽ നിന്ന് അവധിക്ക് എത്തിയതാണ് വിജേഷ്. ഇതിനിടെയാണ് അക്രമം നടന്നത്. എന്നാൽ സംഭവത്തിന് പിന്നിലെ പ്രകോപനമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Keywords: Kerala News, Malayalam News, Kannur News, Crime, Crime News, Arrested, Man arrested the case of assaulting the officials who came to conduct the digital survey.
< !- START disable copy paste -->

Post a Comment