ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് 2022 ജൂണ്‍ ഒമ്പതിന് വിഘ്നേഷും നയന്‍താരയും വിവാഹിതരായത്. കുടുംബജീവിതവും കരിയറും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് നയന്‍താര. അറ്റ്‌ലി സംവിധാനം ചെയ്ത ശാറുഖ് ഖാന്‍ ചിത്രം 'ജവാനാ'ണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. നയന്‍താരയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.
ഇപ്പോഴിതാ, ഇരട്ടക്കുട്ടികളായ ഉയിരിന്റേയും ഉലകിന്റേയും പിറന്നാള്‍ ആഘോഷിക്കുകയാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. സെപ്റ്റംബര്‍ 26 നായിരുന്നു കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍. മലേഷ്യലായിരുന്നു പിറന്നാള്‍ ആഘോഷം. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'ഞങ്ങളുടെ ചിത്രത്തിനൊപ്പം എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍... എന്‍ ഗുണം കൊണ്ട ... എന്‍ ഉലഗ്... എന്ന വരികള്‍ പങ്കുവെക്കാന്‍ ഏറെക്കാലമായി കാത്തിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഉയിരിനും ഉലകിനും പിറന്നാള്‍ ആശംസകള്‍. അച്ഛനും അമ്മക്കും നിങ്ങളോടുള്ള സ്‌നേഹം വാക്കുകളില്‍ വിവരിക്കാനാവില്ല. ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിന് വളരെയധികം നന്ദിയുണ്ട്. കഴിഞ്ഞുപോയ ഒരു വര്‍ഷം വിലമതിക്കാനാവാത്ത മനോഹരമായ നിമിഷങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും ഞങ്ങളുടെ അനുഗ്രഹവും'- ചിത്രത്തിനൊപ്പം വിക്കി കുറിച്ചു.
കുഞ്ഞുങ്ങളുടെ പിറന്നാള്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഉയിരിനും ഉലകിനും പിറന്നാള്‍ ആശംസയുമായി ആരാധകരും സിനിമ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. 'എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍... എന്‍ ഗുണം കൊണ്ട ... എന്‍ ഉലഗ്,' എന്നത് ജയിലറിനുവേണ്ടി വിഘ്‌നേഷ് എഴുതിയ ഗാനമാണ്.