Tragic Death | മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് 3 വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മയുടെ കണ്‍മുന്നില്‍വെച്ച്
Sep 11, 2023, 13:23 IST
മലപ്പുറം: (www.kvartha.com) താനൂരില്‍ മതില്‍ ഇടിഞ്ഞുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഫസല്‍ - അഫ്‌സിയ ദമ്പതികളുടെ മൂന്ന് വയസുകാരനായ മകന്‍ ഫര്‍സീന്‍ ആണ് മരിച്ചത്. മുറ്റത്ത് കളിക്കുമ്പോള്‍ കുഞ്ഞിന് മതില്‍ മുകളിലേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച (11.09.2023) രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം, ശക്തമായ മഴയുമുണ്ടായിരുന്നു. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം, നേരത്തെ തന്നെ മതിലിന് പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.