Obituary | 4 പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന പ്രശസ്ത ഗായിക അസ്മ കൂട്ടായി അന്തരിച്ചു
Sep 11, 2023, 11:35 IST
തിരൂര്‍: (www.kvartha.com) പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. രോഗബാധിതയായി തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂര്‍ ജനതാ ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് കൂട്ടായി - കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.
കഴിഞ്ഞ നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അസ്മയെ തേടിയെത്തിയിട്ടുണ്ട്. കലാ കുടുംബത്തില്‍ നിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസില്‍ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ് എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.