നാലോ അഞ്ചോ ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തതായി നവി മുംബൈ പൊലീസ് സ്റ്റേഷനിലെ എസ് ഐ അജയ് ഭോസാലെ പറഞ്ഞു.
പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും ഇവര്‍ തന്നെയാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
Keywords: Maharashtra: Newborn found abandoned outside Laxmi Hospital, Mumbai, News, Police, Probe, Newborn, Abandoned, Outside Laxmi Hospital, Case, National News.