Follow KVARTHA on Google news Follow Us!
ad

Earthquake | മൊറോകോയെ വിറപ്പിച്ച് വന്‍ ഭൂകമ്പം; 296 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്; ദുരന്തമേഖലയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ മറാകഷിലെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ Morocco News, Marrakech, Magnitude, Earthquake, 296 People, Died
റബത്ത്: (www.kvartha.com) മൊറോകോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി അതിശക്തമായ ഭൂചലനം. ഭൂകമ്പത്തില്‍ 296 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് മൊറോകയില്‍ റസ്റ്ററന്റുകളില്‍ നിന്നും പബുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പെടെ പുറത്ത് വന്നിട്ടുണ്ട്.

മറകാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെകന്‍ഡുകള്‍ നീണ്ടുനിന്നു. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് മൊറോകന്‍ നാഷണല്‍ സീസ്മിക് മോണിറ്ററിങ് അലേര്‍ട് നെറ്റ്‌വര്‍ക് സിസ്റ്റം അറിയിച്ചു.

അതേസമയം, യു എസ് ജിയോളജികല്‍ സര്‍വേയുടെ കണക്ക് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര നഗരമായ മറാകഷിലെ ചില ഭാഗങ്ങള്‍ക്ക് കേടുപാട് പറ്റിയെന്നും റിപോര്‍ടുണ്ട്.

ഭൂകമ്പത്തിന്റെ നാശനഷ്ട സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.

News, World, World-News, Accident-News, Morocco News, UNESCO, World Heritage Site, Damaged, Marrakech, Magnitude, Earthquake, 296 People Died, Magnitude 7 earthquake in Morocco Died at least 296 people: Official.


Keywords: News, World, World-News, Accident-News, Morocco News, UNESCO, World Heritage Site, Damaged, Marrakech, Magnitude, Earthquake, 296 People Died, Magnitude 7 earthquake in Morocco Died at least 296 people: Official.

  


Post a Comment