ഭർത്താവിനോടും കുടുംബാംഗങ്ങളോടുമുള്ള അനാദരവിൽ നിന്ന് ഉയർന്നുവരുന്ന തർക്കങ്ങളും അടിക്കടിയുള്ള വഴക്കുകളും മാനസിക പിരിമുറുക്കത്തിന് കാരണമാവുകയും അതിന് പരിഹാരമില്ലെന്നും ഭാര്യയുടെ പെരുമാറ്റം അനിഷേധ്യമായി ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. 2005 മുതൽ വീണ്ടും ഒന്നിക്കാൻ സാധ്യതയില്ലാതെ വേർപിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിന്റെയും നീന ബൻസാൽ കൃഷ്ണയുടെയും ബെഞ്ചിന്റെ നിരീക്ഷണം.
കുടുംബത്തിൽ അടിക്കടിയുള്ള വഴക്കുകൾ മാനസിക സംഘർഷത്തിന് കാരണമാകുന്നു. ദീർഘകാലത്തെ അഭിപ്രായവ്യത്യാസങ്ങളും ക്രിമിനൽ പരാതികളും കാരണം ഭർത്താവിന്റെ സമാധാനവും ദാമ്പത്യബന്ധവും നഷ്ടപ്പെടുത്തി, അത് ഏതൊരു ദാമ്പത്യ ബന്ധത്തിന്റെയും അടിസ്ഥാന ശിലയാണ്. വീണ്ടും ഒന്നിക്കാനുള്ള സാധ്യതയില്ലാതെ ഇത്രയും നീണ്ട വേർപിരിയലിന് ശേഷം, ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ച് സമാധാനവും ആശ്വാസവും കണ്ടെത്തിയിരിക്കാം. പക്ഷേ, അത് തുടർന്നുള്ള സംഭവമാണ്. ഇതിന്റെ പേരിൽ, ക്രൂരത തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെ വിവാഹമോചനത്തിൽ നിന്ന് ഒഴിവാക്കാനാവില്ല.
ദാമ്പത്യ ബന്ധങ്ങളിൽ ശാരീരിക ബന്ധമാണ് പ്രധാന അടിസ്ഥാനം. ഇവിടെ രണ്ടു പതിറ്റാണ്ടിലേറെയായി ഭാര്യയും ഭർത്താവും വേർപിരിഞ്ഞു കഴിയുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെങ്കിൽ അതിനെ ക്രൂരത എന്ന് വിളിക്കുന്നത് ഉചിതമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. കുടുംബകോടതിയുടെ വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
Keywords: News, National, New Delhi, HC Verdict, Delhi HC, Divorce Case, Living with another woman while divorce case pending not cruel’: Delhi HC.
< !- START disable copy paste -->