Follow KVARTHA on Google news Follow Us!
ad

Leopard | വയനാട് പൊഴുതനയിലെ എസ്റ്റേറ്റില്‍ പുലിയെ കണ്ടതായി യാത്രക്കാര്‍

ദൃശ്യങ്ങള്‍ മെബൈലില്‍ പകര്‍ത്തുകയും വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു Leopard Found, Forest Dept, Wayanad News, Passengers, Kerala News
വയനാട്: (www.kvartha.com) വയനാട് പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റില്‍ പുലിയെ കണ്ടതായി യാത്രക്കാര്‍. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ എസ്റ്റേറ്റിലെ തേയില തോട്ടത്തിന് സമീപത്തെ റോഡിലൂടെ വാഹനത്തില്‍ വന്ന യാത്രക്കാരാണ് അപ്രതീക്ഷിതമായി പുലിയെ കണ്ടത്.

Leopard spotted near populated area in Wayanad; Forest Dept urges public to remain cautious, Wayanad, News, Leopard Found, Forest Dept, Mobile Phone, Vehicle, Passengers, Estate, Kerala News

തേയില തോട്ടത്തില്‍ ഒരു മൃഗം പതിയിരിക്കുന്നത് പോലെ തോന്നിയ യാത്രക്കാര്‍ സൂക്ഷ്മമായി നോക്കിയപ്പോഴാണ് പുള്ളിപ്പുലിയാണെന്ന് ബോധ്യമായത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ മെബൈലില്‍ പകര്‍ത്തുകയും വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു.

സ്വകാര്യ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ ജോലിക്കെത്തുന്ന ഭാഗത്താണ് പുലിയെത്തിയതെന്നാണ് വിവരം. പുലിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായാണ് സൂചന. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

Keywords: Leopard spotted near populated area in Wayanad; Forest Dept urges public to remain cautious, Wayanad, News, Leopard Found, Forest Dept, Mobile Phone, Vehicle, Passengers, Estate, Kerala News.

Post a Comment