കുവൈത് സിറ്റി: (www.kvartha.com) സീരിയല്‍ നിര്‍മാതാവ് മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തില്‍പറമ്പില്‍ എം വി ജോണ്‍ അന്തരിച്ചു. 62 വയസായിരുന്നു. കുവൈതിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകനും കലാകാരനുമായിരുന്നു. ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വിദഗ്ധ ചികിത്സയ്ക്കായി ജോണിനെ നാട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു സുഹൃത്തുക്കളും ബിഷപ് മൂര്‍ കോളജ് അലുംനി ഭാരവാഹികളും. ഈ ആവശ്യം ഉന്നയിച്ച് 6ന് ഇന്‍ഡ്യന്‍ എംബസിയെയും സമീപിച്ചിരുന്നു.
പുന്നമൂട് എബനേസര്‍ മാര്‍ത്തോമ്മാ ഇടവക, കുവൈത് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക എന്നിവയില്‍ അംഗമായിരുന്നു. ഫോര്‍മേറ്റ് കമ്യൂനികേഷന്‍സിന്റെ സ്ഥാപകനായിരുന്നു. മാവേലിക്കര രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠനം പൂര്‍ത്തിയാക്കിയ ജോണ്‍ ആവര്‍ത്തനം സീരിയല്‍ നിര്‍മിച്ചിരുന്നു.
എം എസ് വര്‍ഗീസിന്റെയും ചിന്നമ്മ വര്‍ഗീസിന്റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോണ്‍. മക്കള്‍: ജെറി ജോണ്‍ വര്‍ഗീസ്, കൃപ മേരി ജോണ്‍. സംസ്‌കാരം പിന്നീട് നാട്ടില്‍.
Obituary |കലാകാരനും സീരിയല്‍ നിര്‍മാതാവുമായിരുന്ന എം വി ജോണ്‍ കുവൈതില്‍ അന്തരിച്ചു
കലാസാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു
Kuwait, Art and Culture Worker, Serial Producer, Artist, MV John, Passed Away